Thapal day image

വേറിട്ട പരിപാടികളോടെ Narikkuni എരവന്നൂർ എ.എം.എൽ.പി സ്കൂളിൽ തപാൽ ദിനാചരണം

hop thamarassery poster

Narikkuni: ദേശീയ തപാൽ ദിനത്തോടനുബന്ധിച്ച് Narikkuni എരവന്നൂർ എ.എം.എൽ.പി സ്കൂൾ സീഡ് ക്ലബ്ബിന്റെ  നേതൃത്വത്തിൽ തപാൽ സ്റ്റാമ്പ് പ്രദർശനവും തപാൽ സംവിധാനം പരിചയപ്പെടുത്തലും സംഘടിപ്പിച്ചു.

സ്കൂൾ നവതിയാഘോഷം അറിയിച്ചുകൊണ്ട് കൂട്ടുകാർക്ക് കത്തെഴുതി കുട്ടികൾ പോസ്റ്റ് ബോക്സിൽ നിക്ഷേപിച്ചു. സ്റ്റാഫ് സെക്രട്ടറി പി.കെ.മുഹമ്മദ് അഷ്റഫ് ഉദ്ഘാടനം ചെയ്ത ചടങ്ങിൽ വിവിധ തപാൽ സംവിധാനങ്ങളായ പോസ്റ്റ് കാർഡ്, ഇൻലൻഡ് കവർ, പോസ്റ്റൽ കവർ, എയ്റോഗ്രാം, മണിയോർഡർ, പോസ്റ്റൽ സീൽ, മണിബാഗ് എന്നിവ പ്രദർശിപ്പിച്ചു കൊണ്ടുള്ള  വിശദീകരണം കുട്ടികൾക്ക് നവ്യാനുഭവവുമായി.

സ്കൂൾ സീഡ് കോർഡിനേറ്ററും കാലിക്കറ്റ് ഫിലാറ്റലിക്ക് ക്ലബ് മെമ്പറുമായ ജമാലുദ്ദീൻ പോലൂരിന്റെ ശേഖരത്തിൽ നിന്നുള്ള വ്യത്യസ്തങ്ങളായ തപാൽ സ്റ്റാമ്പുകൾ കുട്ടികൾക്കായി പ്രദർശിപ്പിച്ചു. കേരളം, സ്വാതന്ത്ര്യ സമരം, ഗാന്ധിജി, വിവിധ ജീവികൾ, കെട്ടിടങ്ങൾ എന്നിവയെ ആസ്പദമാക്കി പുറത്തിറക്കിയ അഞ്ഞൂറോളം ഇന്ത്യൻ  തപാൽ സ്റ്റാമ്പുകളും വിദേശ സ്റ്റാമ്പുകളും പ്രദർശനത്തിൽ ഉണ്ടായിരുന്നു. പരിപാടികൾക്ക് ജമാലുദ്ദീൻ പോലൂർ, സഫനാസ് .പി , സഫിയ ബദരി, തസ്നി, മുസ്ഫിറ .സി.ടി, മുഹമ്മദ് ബിലാൽ എന്നിവർ നേതൃത്വം നൽകി.

weddingvia 1st banner
Oldsnew-Display-Change-Discount
Oldsnew Iphone 13 Pro 256 GB

test