Puthuppady: പെരുമ്പള്ളി റൈഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ ശറഫുൽ ഇസ്ലാം മദ്റസയിൽ സംഘടിപ്പിച്ച മുസാബഖ ഇസ്ലാമിക കലാമേളയിൽമേളയിൽ 350 പോയിന്റ് നേടി കുഞ്ഞുകുളം ഖുവ്വത്തുൽ ഇസ്ലാം മദ്റസ ചാംപ്യൻമാരായി.
308 പോയിന്റ് നേടി പെരുമ്പള്ളി ശറഫുൽ ഇസ്ലാം രണ്ടാം സ്ഥാനവും 289 പോയിന്റ് നേടി ചുണ്ടൻകുഴി ദാറുൽ ഉലൂം മദ്റസ മൂന്നാം സ്ഥാനവും നേടി. കലാ പ്രതിഭകളായി മുഅല്ലിം വിഭാഗം അബ്ദുൽ ഹഖീം നൂറാംതോട് (ഈങ്ങാപ്പുഴ ദാറുത്തഖ്വ ) കിഡഡീസ് വിഭാഗത്തിൽ മുഹമ്മദ് റാസിൻ (കാക്കവയൽ മമ്പഉൽ ഖൈറാത്ത് മദ്റസ) സബ് ജൂനിയർ മുഹമ്മദ് അനസ് ( ഈങ്ങാപ്പുഴ സബീലുൽ ഹുദ മദ്റസ) ജൂനിയർ വിഭാഗം ആദിൽ ഷാൻ (പെരുമ്പള്ളി ശറഫുൽ ഇസ്ലാം മദ്‌റസ ) സീനിയർ വിഭാഗം മുഹമ്മദ് ശമ്മാസ് ( കുഞ്ഞുകുളം ഖുവ്വത്തുൽ ഇസ്ലാം മദ്റസ) സൂപ്പർ സീനിയർ മുഹമ്മദ് ബിലാൽ ( കൊട്ടാരക്കോത്ത് ഹിദായത്തുസ്സിബ്യാൻ മദ്റസ) അലുംനി വിഭാഗം ഷാജഹാൻ (പെരുമ്പള്ളി ശറഫുൽ ഇസ്ലാം മദ്റസ) തിരഞ്ഞെടുക്കപ്പെട്ടു
SKSSF ഈങ്ങാപ്പുഴ മേഖല പ്രസിഡണ്ട് ഖാദർ തെയ്യപ്പാറ പതാക ഉയർത്തി. സമാപന സംഗമം റൈഞ്ച് പ്രസിഡന്റ് ആരിഫ് ദാരിമി ഉദ്ഘാടനം ചെയ്തു. അബ്ദു റഹ്മാൻ മേലേടത്ത്, ഹനീഫ് കുഞ്ഞുകുളം, സ്വാഗത സംഘം ചെയർമാൻ സൽമാൻ അൻവരി ചുണ്ടംകുഴി, കൺവീനർ മുഹമ്മദ് ബാഖവി തരുവണ, ഫസലുറഹ്മാൻ ഫൈസി, ഉമർ മുസ്ലിയാർ പെരുമ്പള്ളി, സുലൈമാൻ സാഹിബ്, കെ.ടി. സൈതലവി പെരുമ്പള്ളി, മോയിൻ കാക്കുഞ്ഞി, അഷ്റഫ് മുസ്ലിയാർ ഒടുങ്ങാക്കാട് എന്നിവർ സമ്മാന ദാനം നടത്തി.
റൈഞ്ച് സെക്രട്ടറി ഹക്കീം നൂറാംതോട് സ്വാഗതവും നൗഷാദ് പെരുമ്പള്ളി നന്ദിയും പറഞ്ഞു.