Thiruvambady: ജീവതാളം പദ്ധതിയുടെ ഭാഗമായി Thiruvambady ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ജീവിതശൈലി മാറ്റത്തിലൂടെ സമ്പൂർണ്ണ ആരോഗ്യം എന്ന സന്ദേശവുമായി കൂട്ടയോട്ടം സംഘടിപ്പിച്ചു.
ജീവിതശൈലി രോഗങ്ങളെ ചെറുക്കുന്നതിന് ശാസ്ത്രീയ രീതിയിലുള്ള ചിട്ടയായ വ്യായാമം, ആരോഗ്യകരമായ ഭക്ഷണരീതി, ആരംഭത്തിൽ തന്നെ ജീവിതശൈലി രോഗങ്ങൾ കണ്ടെത്തുകയും ശരിയായ ചികിത്സ എടുക്കുകയും ചെയ്യുക എന്നുള്ളതാണ് ജീവതാളം പദ്ധതിയുടെ ലക്ഷ്യം.
Thiruvambady ബസ്റ്റാൻ്റിൽ നിന്നും ആരംഭിച്ച കൂട്ടയോട്ടം ജില്ലാ പഞ്ചായത്ത് അംഗം ബോസ് ജേക്കബ് ഫ്ലാഗ് ഓഫ് ചെയ്തു. Thiruvambady അങ്ങാടിയിൽ നിന്നും ആരംഭിച്ചു സേക്രഡ് ഹാർട്ട് ഫെറോന ചർച്ച് പാരിഷ്ഹാളിൽ സമാപിച്ച കൂട്ടയോട്ടത്തിന്റെ സമാപന സമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൺ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ എ അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. പ്രിയ കെ വി സ്വാഗതം പറഞ്ഞു. ചടങ്ങിൽ റവ:ഫാദർ തോമസ് നാഗപ്പറമ്പിൽ മുഖ്യാതിഥിയായി ജീവിതശൈലി രോഗങ്ങളെ പ്രതിരോധിക്കുന്നതിന് വ്യായാമത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഡോ.റോയ് ചന്ദ്രൻ ( പ്രൊഫ. സ്പോർട്സ് മെഡിസിൻ കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ) ക്ലാസ് എടുത്തു. ജീവതാളം പദ്ധതിയുടെ ജില്ലാ കോഡിനേറ്റർ ഡോ. രഞ്ജിത്ത് ജീവതാളം പദ്ധതിയുടെ സന്ദേശം നൽകി. ഗ്രാമപഞ്ചായത്ത് ജൂനിയർ സൂപ്രണ്ട് റീന സിഎം മാലിന്യ മുക്ത പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ ലിസി അബ്രഹാം, റംല ചോലക്കൽ, രാജു അമ്പലത്തിങ്കൽ, മുൻ പഞ്ചായത്ത് പ്രസിഡണ്ട് മേഴ്സി പുളിക്കാട്ട്, വാർഡ് മെമ്പർമാരായ കെ എം മുഹമ്മദലി, രാമചന്ദ്രൻ കരിമ്പിൽ, ഷൈനി ബെന്നി, ബീനാ പി, ഹെൽത്ത് ഇൻസ്പെക്ടർ എം സുനീർ, സിഡിഎസ് ചെയർപേഴ്സൺ പ്രീതി രാജീവ് എന്നിവർ സംസാരിച്ചു.
മലബാർ സ്പോർട്സ് അക്കാദമി രക്ഷാധികാരി ടി ടി കുര്യൻ, Thiruvambady കുടുംബാരോഗ്യ കേന്ദ്രം ജീവനക്കാർ, റോട്ടറി ക്ലബ്ബ് അംഗങ്ങൾ, ജെ സി ഐ അംഗങ്ങൾ ആശാവർക്കർമാർ, അംഗനവാടി വർക്കർമാർ, കുടുംബശ്രീ പ്രവർത്തകർ, ഹരിത കർമ്മ സേന അംഗങ്ങൾ, സ്കൗട്ട് ആൻഡ് ഗൈഡ്, ജെ ആർ സി, ലിസ നഴ്സിംഗ് സ്കൂൾ വിദ്യാർത്ഥികൾ, അൽഫോൻസാ കോളേജ് വിദ്യാർത്ഥികൾ, പുല്ലൂരാംപാറ ഹൈസ്കൂൾ വിദ്യാർത്ഥികൾ, ഇൻഫന്റ് ജീസസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ വിദ്യാർത്ഥികൾ, സേക്രട്ട് ഹാർട്ട് ഹയർസെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾ, മലബാർ സ്പോർട്സ് അക്കാദമി അംഗങ്ങൾ, വ്യാപാര വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് അംഗങ്ങൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ഗണേഷ് ബാബു, വിൽസൺ താഴത്തു പറമ്പിൽ, ഷിജു ചെമ്പനാനി ,അബ്ബാസ് വ്യാപാരി സമിതി, സുന്ദരൻ പ്രണവം, ജിതിൻ പല്ലാട്ട് , അസ്ക്കർ ചെറിയമ്പലത്ത്, റിയാസ് പി. സ്സ് കോസ്മോസ്
എന്നിവർ കൂട്ടയോട്ടത്തിന് നേതൃത്വം നൽകി.