Thamarassery, അടിയന്തിര സാഹചര്യങ്ങൾ നേരിടാൻ ചുരത്തിൽ ഇനി ദ്രുതകർമ സേന..

hop thamarassery poster
Thamarassery: ചുരത്തിലെ ഗതാഗതപ്രശ്ന‌ങ്ങൾ പരിഹരിക്കാനും,
അടിയന്തരഘട്ടങ്ങളിൽ രക്ഷാപ്രവർത്തനത്തിനുമായി കലക്ടറുടെ നിർദേശപ്രകാരം പുതുപ്പാടി പഞ്ചായത്തിന്റെ നിയന്ത്രണത്തിൽ പ്രത്യേക ദ്രുത കർമസേന (ആർആർടി) രൂപീക രിക്കുന്നു.

പൊലീസ്, മോട്ടർ വാഹന  വകുപ്പ്, ആരോഗ്യ വകുപ്പ്, വനം  വകുപ്പ് പ്രതിനിധികളും ആർആർ ടിയിൽ അംഗങ്ങളായിരിക്കും. ചുരത്തിലെ ഗതാഗതവും ,പാർക്കി ങ്ങും നിയന്ത്രിക്കുന്നതിനള്ളപൂർണ അധികാരം ആർആർടി ക്കായിരിക്കും.
ആവശ്യം വന്നാൽ വൈത്തിരി പഞ്ചായത്തിന്റെ
സഹകരണവും തേടാം. കഴിഞ്ഞ ദിവസം കോഴിക്കോട് കലക്‌ടർ സ്നേഹിൽ കുമാർ സിങ്ങിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണു തീരുമാനം.
ചുരത്തിൽ ട്രാഫിക് സംബന്ധമായ പ്രശ്ന‌ങ്ങൾക്കും മറ്റും ഇനി സന്നദ്ധ സഘടനകളുടെ പ്രവർ ത്തനം ആവശ്യമില്ലെന്നും കല ക്ടർ യോഗത്തിൽ വ്യക്‌തമാക്കി

ചുരത്തിലെ ട്രാഫിക് ക്രമീകര ണങ്ങൾക്കും അടിസ്‌ഥാനസൗകര്യ വികസനത്തിനുമായി വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെ പ്രത്യേക മാസ്‌റ്റർ പ്ലാൻ തയാറാക്കും.
സിസിടിവി, ലൈറ്റുകൾ, സൈൻ ബോർഡുകൾ തുടങ്ങി യവ സ്ഥാപിക്കാൻ ബന്ധപ്പെട്ട വകുപ്പുകൾ വിശദമായ പ്രപ്പോ സൽ തയാറാക്കി പഞ്ചായത്തിനു നൽകണം. അതു പ്രകാരം ഫണ്ട് അനുവദിച്ചുകിട്ടാൻ കലക്ടർ സർക്കാരിനു റിപ്പോർട്ട് സമർപ്പിക്കും.
അത്യാവശ്യഘട്ടങ്ങളിൽ ആംബുലൻസ്, ക്രെയിൻ എന്നിവഉപയോഗിക്കാനുള്ള ചുമതലയും ആർആർടിക്കു നൽകും.
ആർആർടിയിൽ അംഗത്വമുള്ള എല്ലാ വകുപ്പുകളും അതിനായി പ്രത്യേകം നോഡൽ ഓഫിസ റെ നിയോഗിക്കണം. ഓരോ വകുപ്പിന്റെയും ഉത്തരവാദിത്തങ്ങളും, ചുമതലകളും നിശ്ചയിച്ചു വിശദ മായ പ്ലാൻ പുതുപ്പാടി പഞ്ചായത്ത് തയാറാക്കണം. ചുരത്തിലെ ആവശ്യങ്ങൾക്കു
മാത്രമായി ഹെൽപ് ലൈൻ നമ്പറും നിലവിൽ വരും.
ഗതാഗത കുരുക്ക്, മെഡിക്കൽ എമർജൻസി, രക്ഷാപ്രവർത്തനം തുടങ്ങിയവയിലെല്ലാം ആർആർടി മുഖേന എല്ലാ വകുപ്പുകളുടെയും ഇടപെടൽ ചുരത്തിൽ ഉണ്ടായിരിക്കണ മെന്നും കലക്ട‌ർ നിർദേശിച്ചു.
ചുരത്തിൽ സിസിടിവി സ്ഥാപിക്കാൻ സ്വകാര്യ കമ്പനി സന്ന ദ്ധത അറിയിച്ചിട്ടുണ്ടെന്നു പുതുപ്പാടി പഞ്ചായത്ത് സെക്രട്ടറി പി. ജിജി യോഗത്തിൽ അറിയിച്ചു.
ഡപ്യൂട്ടി കലക്ട‌ർ (ജനറൽ) കെ.അജീഷ്, താമരശ്ശേരി ഡി വൈഎസ്പി എം.വി.വിനോദ്, കെഎസ്ഇബി എക്സിക്യൂട്ടീവ് എൻജിനീയർമാരായ സി.ആൻ സി പോൾ, സി.നിഷ ബാനു, റജി സ്ട്രേഷൻ വകുപ്പ് ക്ലാർക്ക് ദീപേഷ് തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.
weddingvia 1st banner
UAE VIST VISA FOR 6666 RUPPES ONLY

test