Poonoor: ദീർഘകാലം അധ്യാപകരായി സേവനം ചെയ്ത് ഒടുവിൽ വിരമിക്കുമ്പോൾ യാത്രയയക്കുകയല്ല ചെയ്യേണ്ടതെന്നും സ്നേഹോപഹാരം നൽകി അവരെ ആദരിക്കുകയാണ് വേണ്ടതെന്നും കേരള വനം, വന്യ ജീവി വകുപ്പു മന്ത്രി A. K. Saseendran അഭ്യർഥിച്ചു. പതിനേഴു വർഷത്തെ സേവനത്തിനു ശേഷം Poonur GMUP School ൽ നിന്നും വിരമിക്കുന്ന എ സി ഇന്ദിര ടീച്ചർക്കുള്ള യാത്രയപ്പുയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. യു പി സ്കൂൾ നൂറാം വാർഷികാഘോഷ പരിപാടിയിലായിരുന്നു യാത്രയയപ്പുയോഗം സംഘടിപ്പിച്ചിരുന്നത്. മന്ത്രിയിൽ നിന്നും സ്നേഹോപഹാരം ഇന്ദിര ടീച്ചർ ഏറ്റുവാങ്ങി. സ്വാഗത സംഘം ചെയർമാൻ നാമ്പർ എസ്റ്റേറ്റ് മുക്ക് അധുക്ഷത വഹിച്ചു. വാർഡ് മെമ്പർ സി പി കരീം മാസ്റ്റർ, പി ടി എ പ്രസിഡണ്ട് അസ്ലംകുന്നുമ്മൽ, എ.കെ ഗോപാലൻ, കെ. ഉസ്മാൻ മാസ്റ്റർ, കെ. ബാലകൃഷ്ണൻ മാസ്റ്റർ, അജി മാസ്റ്റർ, ഇ.പി. അബ്ദുറഹിമാൻ, കെ. അബൂബക്കർ മാസ്റ്റർ, ജാഫർ കോളിക്കൽ, പി എച്ച്. ഷമീർ, ഇ ശശീന്ദ്രദാസ്, വി.എം.ഫിറോസ്, ഷാനവാസ് മാസ്റ്റർ, പ്രധാന അധ്യാപകൻ എ.കെ. അബ്ദുസ്സലാം, സ്റ്റാഫ് സെക്രട്ടരി സലാം മലയമ്മ എന്നിവർ സംസാരിച്ചു. ഇന്ദിര ടീച്ചർ മറുമൊഴി നടത്തി.
ഹനീഫ രാജഗിരിയുടെ മാജിക് ഷോ, ” ബർക്കത്ത് കെട്ട താറാവ് ” നാടകം, വിദ്യാർഥികളുടെ വൈവിധ്യമാർന്ന മറ്റു കലാപരിപാടികളും അരങ്ങേറി.