Kodiyathoor, റോഡ് കല്യാണം; നല്ല റോഡ് വേണമെങ്കില്‍ കല്യാണം വേണമെന്ന് നാട്ടുകാര്‍.

hop thamarassery poster

Mukkam: കഴിഞ്ഞ ദിവസം  Kodiyathoor, വ്യത്യസ്‌തമായ ഒരു കല്യാണം നടന്നു. ഒരു റോഡ് . കൂളിമാടിനു സമീപം വെസ്റ്റ്‌കൊടിയത്തൂരായിരുന്നു വേദി. വെസ്റ്റ് കൊടിയത്തൂർ – കാഴായ്ക്കൽ – ഇടവഴിക്കടവ് റോഡ് പൂർത്തിയാക്കുന്നതിന് വേണ്ടിയാണ് നാട്ടുകാർ റോഡ് കല്യാണം നടത്തിയത്. മലബാറില്‍ കല്യാണത്തലേന്ന് നടത്തുന്ന കുറി കല്യാണത്തിന്‍റെ തനി ആവര്‍ത്തനമായിരുന്നു റോഡ് കല്യാണവും. കല്യാണം കെങ്കേമമാക്കാന്‍ നാട്ടുകാര്‍ ഒരുമിച്ചെത്തി. കുട്ടികളും സംഭവനയുമായെത്തിയത് .

റോഡ് കല്യാണത്തിന് എത്തുന്നവർ അവരാൽ ആകുന്ന സഹായങ്ങൾ നൽകുമ്പോൾ നല്ല കോഴി ബിരിയാണിയും ചായയും പലഹാരങ്ങളും വയറു നിറച്ച് കഴിക്കാം, അതിഥി സല്‍ക്കാരവും കല്യാണ വീട്ടിലേതു പോലെ തന്നെ .

റോഡ് കല്യാണം ഗംഭീരമാക്കാൻ പ്രദേശത്തെ കലാകാരന്മാരുടെ വക കലാപരിപാടികളും അരങ്ങേറി. കുട്ടികളും സ്ത്രീകളും അടക്കം നിരവധി പേരാണ് റോഡ് കല്യാണത്തിന് എത്തിയത്. കൂടാതെ വിദേശ ടൂറിസ്റ്റുകളും റോഡു കല്യാണത്തിൽ പങ്കാളികളായി. 40 വർഷത്തോളമായി മികച്ചൊരു റോഡിനു വേണ്ടി കാത്തിരിപ്പ് തുടങ്ങിയിട്ടെന്ന് നാട്ടുകാര്‍ പറയുന്നു. നേരത്തെ 500 കുടുംബങ്ങൾ ഒരുമിച്ച് ചേർന്ന് ഈഭാഗത്തേക്ക് റോഡ് നിർമ്മിച്ചിരുന്നു. റോഡിന്‍റെ ഇരുനൂറ് മീറ്ററോളം ഭാഗം പൂർത്തീകരിക്കണം. അതിനു വേണ്ടി അറുപത് ലക്ഷം രൂപയോളം സമാഹരിക്കണം. ആ പണം സ്വരൂപിക്കുന്നതിനു വേണ്ടിയാണ് ഈ റോഡ് കല്യാണവും ആഘോഷവുമൊക്കെ,നാടൊന്നിച്ച് നിന്നാല്‍ വികസനം അകലെയല്ലെന്ന് തെളിയിക്കുകയാണ് കൊടിയത്തൂരിലെ ജനങ്ങള്‍.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test