fbpx
janakeeya hotel

പത്തുരൂപ സബ്‍സിഡി നിർത്തലാക്കി; ജനകീയ ഹോട്ടലുകളുടെ പ്രവർത്തനം പ്രതിസന്ധിയിൽ (Kerala)

hop holiday 1st banner

Kozhikode: പത്തുരൂപ സബ്‍സിഡി നിർത്തലാക്കിയതോടെ ‘വിശപ്പുരഹിത കേരളം’ പദ്ധതിയുടെ ഭാഗമായി ആരംഭിച്ച ജനകീയ ഹോട്ടലുകളുടെ പ്രവർത്തനം പ്രതിസന്ധിയിൽ. കോവിഡ് ഭീഷണി ഒഴിഞ്ഞതിനാലാണ് ജനകീയ ഹോട്ടലുകൾക്കുള്ള സബ്‍സിഡി പിൻവലിക്കുന്നതെന്നാണ് കഴിഞ്ഞ ദിവസം തദ്ദേശവകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നത്.

2020-21-ലെ സംസ്ഥാന ബജറ്റിലാണ് കേരളത്തിലിനിയാരും പട്ടിണി കിടക്കില്ലെന്ന വാഗ്ദാനവുമായി കുടുംബശ്രീക്ക്‌ കീഴിൽ 1000 ജനകീയ ഹോട്ടലുകൾ പ്രഖ്യാപിച്ചത്. എന്നാൽ, ജനകീയ ഹോട്ടലുകൾ കോവിഡിന്റെ പ്രത്യേക സാഹചര്യത്തിൽ തുടങ്ങിയവയാണെന്നാണ് തദ്ദേശസ്വയംഭരണവകുപ്പ് ഇപ്പോൾ പറയുന്നത്. സ്വപ്ന പദ്ധതിയിൽനിന്നും സർക്കാർ പിന്മാറിയതോടെ ആറായിരത്തോളം കുടുംബശ്രീ പ്രവർത്തകരാണ് പ്രതിസന്ധിയിലായത്. പത്തു രൂപ സബ്‍സിഡി നിർത്തലാക്കിയതോടെ ഊണിന്റെ വില 30 രൂപയാക്കി ഉയർത്തേണ്ടി വന്നു.

എട്ടുമാസത്തെ സബ്‍സിഡിത്തുക ലക്ഷങ്ങൾ കുടിശ്ശികയായി തുടരവേയാണ് സർക്കാരിന്റെ പൊടുന്നനെയുള്ള പിൻമാറ്റം. ഭക്ഷ്യ വസ്തുക്കളുടെയും പാചക വാതകത്തിന്റെയും വില കൂടിയതിനെത്തുടർന്ന് പൂട്ടലിന്റെ വക്കിലെത്തിയ ഹോട്ടലുകൾക്ക് ഫലത്തിൽ വില വർധനകൊണ്ട് ഗുണമില്ല. സബ്‍സിഡി പിൻവലിച്ചെങ്കിലും വില നിശ്ചയിക്കാനുള്ള അവകാശം ഇപ്പോഴും കുടുംബശ്രീ ജില്ലാ മിഷനു തന്നെയാണ്. കെട്ടിട വാടക, വൈദ്യുതി, വെള്ളം, ബില്ലുകൾ തുടർന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നൽകിയാലും നഷ്ടത്തിൽനിന്ന് കര കയറാൻ സാധ്യമല്ലെന്നാണ് കുടുംബശ്രീ പ്രവർത്തകർ പറയുന്നത്.

weddingvia 1st banner