fbpx
Rs 2,000 per month for the head of the family, free bus travel for women; First cabinet meeting of Karnataka government decided to implement 5 promises

കുടുംബനാഥയ്ക്ക് പ്രതിമാസം 2000 രൂപ വേതനം, സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര; 5 വാഗ്ദാനങ്ങള്‍ നടപ്പാക്കാന്‍ കർണാടക (Karnataka) സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗ തീരുമാനം.

hop holiday 1st banner
Karnataka: കര്‍ണ്ണാടകയിൽ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നടപ്പാക്കാൻ തീരുമാനിച്ച് സി​ദ്ധരാമയ്യ സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോ​ഗം. അഞ്ച് വാ​ഗ്ദാനങ്ങളാണ് ആദ്യ ഘട്ടത്തിൽ നടപ്പാക്കുക.
മാസം 200 യൂണിറ്റ് വൈദ്യുതി സൗജന്യമായി നൽകുന്ന ഗൃഹജ്യോതി പദ്ധതി, കുടുംബനാഥയ്ക്ക് മാസം 2000 രൂപ വീതം നൽകുന്ന ഗൃഹലക്ഷ്മി, സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര, തൊഴിൽരഹിതരായ ബിരുദദാരികൾക്ക് 3000 രൂപയും, ഡിപ്ലോമക്കാർക്ക് 1500 രൂപയും നൽകുന്ന യുവനിധി പദ്ധതി, ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ ഓരോ വ്യക്തിക്കും മാസം തോറും പത്ത് കിലോ വീതം സൗജന്യ അരി ഉറപ്പാക്കുന്ന അന്നഭാഗ്യ എന്നീ പദ്ധതികളാണ് നടപ്പാക്കുക.
 ഗ്രാമീണ മേഖലയിൽ കോൺഗ്രസിന്റെ ശക്തമായ മുന്നേറ്റത്തിന് ഒരളവ് വരെ ഈ പ്രഖ്യാപനങ്ങൾ സഹായകരമായിരുന്നു.
തെരഞ്ഞെടുപ്പ് ജയത്തിന് പിന്നാലെ മാധ്യമങ്ങളെ കണ്ട കോൺഗ്രസ് നേതാക്കളെല്ലാം ഒറ്റക്കെട്ടായി വ്യക്തമാക്കിയതാണ് തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നിറവേറ്റുന്ന കാര്യം.
വാ​ഗ്ദാനങ്ങൾ പാഴ്വാക്കായിരുന്നില്ലെന്ന് ഊട്ടിയുറപ്പിക്കുകയാണ് പുതിയ ക്യാബിനെറ്റ് തീരുമാനങ്ങൾ.
weddingvia 1st banner