Thiruvambady: സേക്രഡ് ഹാർട്ട് യു.പി സ്കൂൾ കെ.ജി വിഭാഗത്തിൽ പ്രവേശനം നേടിയ കുരുന്നുകൾ ഉത്സവാന്തരീക്ഷത്തിൽ വിശിഷ്ടാതിഥികളോടൊപ്പം വർണ്ണബലൂണുകളും കയ്യിലേന്തി പുത്തൻ പ്രതീക്ഷകളോടെ ഘോഷയാത്രയായി വിദ്യാലയത്തിലെത്തിച്ചേർന്നു. അസി.മാനേജർ ഫാ ജേക്കബ്ബ് തിട്ടയിൽ അധ്യക്ഷനായ ചടങ്ങിൽ ഹെഡ്മാസ്റ്റർ സുനിൽ പോൾ സ്വാഗതം ആശംസിക്കുകയും, അൽഫോൻസാ കോളേജ് പ്രിൻസിപ്പൽ ഡോ. ഷിജു ഏലിയാസ് ഉദ്ഘാടനം നിർവ്വഹിക്കുകയും ചെയ്തു. പി.ടി.എ പ്രസിഡൻ്റ് ഷിജു കെ.വി, എം.പി.ടി.എ പ്രസിഡൻ് ബിൻസി, അധ്യാപകരായ റീന തോമസ്, അയൂബ് എന്നിവർ സംസാരിച്ചു. തുടർന്ന് വിദ്യാർത്ഥികളും, അധ്യാപകരും കലാപരിപാടികളവതരിപ്പിച്ചു. അധ്യാപകരായ അബ്ദുറബ്ബ് ഷീബ, ഷാൻ്റി, നിഷ, സിന്ധു, ആൻ ബ്ലെസി, ഏയ്ഞ്ചൽ, സ്വപ്ന ജോസഫ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Thiruvambady: The little ones who secured admission to the KG section of Sacred Heart U.P. School were welcomed to the school in a festive atmosphere, accompanied by distinguished guests and holding colorful balloons, marching forward with new hopes.
In a ceremony presided over by Assistant Manager Fr. Jacob Thittayil, Headmaster Sunil Paul delivered the welcome address, and Alphonsa College Principal Dr. Shiju Elias inaugurated the event. PTA President Shiju K.V., MPTA President Bincy, and teachers Reena Thomas and Ayub also spoke on the occasion.
Following this, students and teachers presented cultural programs. Teachers Abdurabb, Sheeba, Shanti, Nisha, Sindhu, Ann Blessy, Angel, and Swapna Joseph led the various events.