സാരഥി Omassery, ആലിൻതറ സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു.

HOP UAE VISA FROM 7300 INR - BANNER
Omassery: പുത്തലത്ത്‌ കണ്ണാശുപത്രിയുടെ സഹകരണത്തോടെ സാരഥി ആലിൻതറയുടെ നേതൃത്വത്തിൽ സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു.നൂറിൽ പരം പേർ പരിശോധനക്കെത്തി.ക്യാമ്പ് ഓമശ്ശേരി ഗ്രാമ പഞ്ചായത്ത്‌ വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി ഉദ്ഘാടനം ചെയ്തു.സാരഥി കലാ സാംസ്‌കാരിക വേദി പ്രസിഡന്റ്‌ പി. വിജയൻ ആദ്യക്ഷതവഹിച്ചു.
സാജൻ പുതിയോട്ടിൽ,ടി.പി.മൊയ്‌തീൻ കുഞ്ഞി,എം.സി.സുജേഷ്,കോടശ്ശേരി അബുബക്കർ,പുത്തലത്ത്‌ കണ്ണാശുപത്രിയിലെ ഡോ:രമ്യ മേനോൻ,പി.ആർ.ഒ.അനുരഞ്ജ്‌,സാരഥി രക്ഷാധികാരികളായ ടി. പി രാരുക്കുട്ടി,ശ്രീനിവാസൻ കരിമ്പനക്കൽ എന്നിവർ സംസാരിച്ചു.
1993 ൽ സ്ഥാപിതമായ ആലിൻതറ സാരഥി കലാ സാംസ്കാരിക വേദിയുടെ മുപ്പതാം വാർഷികത്തോടനുബന്ധിച്ച്‌ വിവിധങ്ങളായ പരിപാടികളാണ്‌ നടക്കുന്നത്‌.വിജയൻ പുതിയോട്ടിൽ പ്രസിഡണ്ടായും ടി. പി. മൊയ്‌തീൻ കുഞ്ഞി സെക്രട്ടറിയായും പുതിയ കമ്മിറ്റി രൂപവൽക്കരിച്ചു.വിദ്യാഭ്യാസ രംഗത്തെ പ്രവർത്തനങ്ങളും ലഹരിയുൾപ്പടെയുള്ള സാമൂഹ്യ തിന്മകൾക്കെതിരെ ബോധവൽക്കരണവും കലാ-കായിക മേഖലയിലെ വളർച്ചയും ലക്ഷ്യമിട്ടാണ്‌ സാരഥി പ്രവർത്തിക്കുന്നത്‌.
ഫോട്ടോ:സാരഥി ആലിൻ തറയുടെ നേതൃത്വത്തിൽ നടന്ന സൗജന്യ നേത്ര പരിശോധനാ ക്യാമ്പ്‌ ഓമശ്ശേരി ഗ്രാമപഞ്ചായത്ത്‌ വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ യൂനുസ്‌ അമ്പലക്കണ്ടി ഉൽഘാടനം ചെയ്യുന്നു.
weddingvia 1st banner
HOP UAE VISIT VISA 2
HOP UAE 5 YEAR VISA

test