senior-students-brutally-harass-junior-student

വിദ്യാർഥിയെ ക്രൂരമായി ഉപദ്രവിച്ച് സീനിയർ വിദ്യാർത്ഥികൾ

hop thamarassery poster

Kottayam: വിദ്യാർഥിയെ ക്രൂരമായി ഉപദ്രവിച്ച് സീനിയർ വിദ്യാർഥികൾ അട്ടഹസിച്ച് ചിരിക്കുന്നതും ആനന്ദം കണ്ടെത്തുന്നതും ദൃശ്യങ്ങളിലുണ്ട്. റാഗിങ്ങിനിടെ സീനിയർ വിദ്യാർഥികൾ തന്നെ പകർത്തിയ ദൃശ്യങ്ങളാണിത്.

ശരീരമാസകലം Lotion പുരട്ടിയ നിലയിൽ തോർത്തുകൊണ്ട് കൈകാലുകൾ കെട്ടിയിട്ട നിലയിലാണ് ജൂനിയർ വിദ്യാർഥി കട്ടിലിൽ കിടക്കുന്നത്. തുടർന്ന് സീനിയർ വിദ്യാർഥികൾ വിദ്യാർഥിയുടെ ശരീരത്തിലെ ഓരോ ഭാഗത്തും Divider കൊണ്ട് കുത്തി മുറിവേൽപ്പിക്കുകയായിരുന്നു. One, two, three എന്നുപറഞ്ഞാണ് ഓരോയിടത്തും Divider കൊണ്ട് കുത്തുന്നത്. ജൂനിയർ വിദ്യാർഥി വേദനകൊണ്ട് നിലവിളിക്കുമ്പോൾ പ്രതികൾ അട്ടഹസിക്കുന്നതും ‘സെക്സി ബോഡി’യെന്ന് പറഞ്ഞ് അവഹേളിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

വിദ്യാർഥി കരഞ്ഞുനിലവിളിക്കുമ്പോൾ വായിലും കണ്ണിലും ലോഷൻ ഒഴിച്ചു നൽകുന്നതും ദൃശ്യങ്ങളിൽ കാണാം. ഇതിനിടെ കണ്ണ് എരിയുന്നുണ്ടെങ്കിൽ കണ്ണ് അടച്ചോയെന്നും സീനിയർ വിദ്യാർഥികൾ പറയുന്നുണ്ട്. ജൂനിയർ വിദ്യാർഥിയുടെ സ്വകാര്യഭാഗത്ത് ഡംബലുകൾ അടുക്കിവെയ്ക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഇതിനുപിന്നാലെയാണ് ‘ഞാൻ വട്ടം വരയ്ക്കാം’ എന്നുപറഞ്ഞ് പ്രതികളിലൊരാൾ Divider കൊണ്ട് വിദ്യാർഥിയുടെ വയറിൽ കുത്തി പരിക്കേൽപ്പിക്കുന്നത്. Divider ഉപയോഗിച്ച് വയറിന്റെ ഭാഗത്താണ് മുറിവേൽപ്പിച്ചത്. ‘മതി ഏട്ടാ വേദനിക്കുന്നു’ എന്ന് ജൂനിയർ വിദ്യാർഥി കരഞ്ഞുപറഞ്ഞിട്ടും സീനിയർ വിദ്യാർഥികൾ ക്രൂരത അവസാനിപ്പിക്കുന്നില്ല. വിദ്യാർഥിയെ ഉപദ്രവിച്ച് അട്ടഹസിക്കുന്നത് ഇവർ തുടരുകയായിരുന്നു. കഴിഞ്ഞദിവസമാണ് ജൂനിയർ വിദ്യാർഥികളെ ക്രൂരമായി റാഗ് ചെയ്‌തതതിന് കോട്ടയം ഗവ. നഴ്സിങ് കോളേജിലെ അഞ്ച് സീനിയർ വിദ്യാർഥികളെ പോലീസ് അറസ്റ്റ് ചെയ്തത്.

നഴ്സിങ് കോളേജിലെ ജനറൽ നഴ്സിങ് സീനിയർ വിദ്യാർഥികളായ കോട്ടയം വാളകം സ്വദേശി സാമുവൽ ജോൺസൺ(20), മലപ്പുറം വണ്ടൂർ സ്വദേശി രാഹുൽ രാജ്(22), വയനാട് നടവയൽ സ്വദേശി ജീവ(18), മലപ്പുറം മഞ്ചേരി പയ്യനാട് സ്വദേശി റിജിൽ ജിത്ത്(20), കോട്ടയം കോരുത്തോട് സ്വദേശി വിവേക്(21) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞദിവസം കോടതിയിൽ ഹാജരാക്കിയ അഞ്ചുപ്രതികളെയും റിമാൻഡ് ചെയ്‌തിരുന്നു. കേസിൽ അറസ്റ്റിലായതിന് പിന്നാലെ പ്രതികളെ കോളേജിൽനിന്ന് സസ്പെൻഡ് ചെയ്തിട്ടുണ്ട്.

 

 


Kottayam: A video has surfaced showing senior students brutally harassing a junior student while laughing and enjoying the act. The visuals were recorded by the senior students themselves during the ragging incident.

The junior student is seen lying on a cot with lotion applied all over his body and his hands and legs tied with a towel. The seniors then used a divider to stab different parts of his body while counting “one, two, three” before each attack. The junior student cried out in pain, but the seniors continued their cruelty, mocking him by calling him a “sexy body.”

The video also shows the seniors pouring lotion into the student’s mouth and eyes. When the student complained about eye irritation, the seniors mockingly asked if he had closed his eyes. Additionally, dumbbells were placed on his private parts. One of the accused was heard saying, “I will draw a circle,” before stabbing the student’s stomach with the divider. Despite the victim pleading, “Enough, brother, it hurts,” the seniors did not stop and continued their brutality.

Following this shocking incident, the police arrested five senior students of Kottayam Government Nursing College for severely ragging junior students.

The arrested individuals are Samuel Johnson (20) from Valakom, Kottayam; Rahul Raj (22) from Wandoor, Malappuram; Jeev (18) from Nadavayal, Wayanad; Rijil Jith (20) from Payyanad, Manjeri, Malappuram; and Vivek (21) from Koruthode, Kottayam. They were presented in court the previous day and were remanded. Following their arrest, the accused were also suspended from the college.

 

 

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test