Engapuzha: ഈങ്ങാപ്പുഴ ഷിബില കൊലക്കേസിലെ പ്രതിയായ ഭർത്താവ് യാസിർ കടയിലെത്തി കത്തി വാങ്ങുന്നതിന്റെ CCTV ദൃശ്യം പുറത്ത്. കൊല നടന്ന ഈ മാസം 18-ന്, കൈതപ്പൊയിലിലെ കെ.കെ. മിനി സൂപ്പർമാർക്കറ്റിലെത്തി ഇയാൾ കത്തി വാങ്ങുന്നതാണ് ദൃശ്യങ്ങളിലുള്ളത്. കേസിൽ ഇത് നിർണായക തെളിവാകും. കൊലപാതകശേഷം പിടിയിലാകുമ്പോൾ യാസിറിൻ്റെ കാറിൽനിന്ന് രണ്ട് കത്തികൾ പോലീസ് കണ്ടെത്തിയിരുന്നു. അതേസമയം, സൂപ്പർമാർക്കറ്റിൽ ചൊവ്വാഴ്‌ച പ്രതിയെ എത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി.
യാസിറാണ് കത്തി വാങ്ങിയതെന്ന് കടയുടമ സ്ഥിരീകരിച്ചിട്ടുണ്ട്. പ്രതിയെ തൊട്ടടുത്തുള്ള പെട്രോൾ പമ്പിൽ എത്തിച്ചും അന്വേഷണസംഘം തെളിവെടുപ്പ് നടത്തി. കത്തിവാങ്ങിയ ശേഷം ഇയാൾ 2000 രൂപയ്ക്ക് കാറിൽ പെട്രോൾ അടിച്ചത് ഈ പമ്പിൽനിന്നായിരുന്നു. കൊല്ലപ്പെട്ട ഷിബിലയുടെ വീട്ടിലെത്തിച്ച് യാസിറുമായി തെളിവെടുപ്പ് നടത്തുകയാണ് പോലീസിന്റെ അടുത്ത നീക്കം. കക്കാട് നാക്കിലമ്പാട് അബ്‌ദുറഹ്‌മാൻ്റെ മകൾ ഷിബില(24)യെ ഭർത്താവ് പുതുപ്പാടി തറോൽമറ്റത്തുവീട്ടിൽ യാസർ(26) ഈ മാസം 18നാണ് കുത്തിക്കൊലപ്പെടുത്തിയത്.
ഷിബിലയുടെ പിതാവ് അബ്ദുറഹ്‌മാനെയും മാതാവ് ഹസീനയെയും കുത്തിപ്പരിക്കേൽപ്പിച്ച് കാറിൽ രക്ഷപ്പെട്ട യാസിറിനെ കോഴിക്കോട് മെഡിക്കൽ കോളേജ് പാർക്കിങ്ങിൽ വച്ചാണ് പോലീസ് പിടികൂടിയത്.
Engapuzha: A crucial CCTV footage has surfaced in the Shibila murder case, showing the accused husband, Yasir, purchasing a knife from a shop. The footage, recorded on the 18th of this month, shows Yasir at K.K. Mini Supermarket in Kaithappoyil buying the knife, which is now considered key evidence in the case.
Following the murder, police recovered two knives from Yasir’s car during his arrest. On Tuesday, investigators took Yasir to the supermarket to collect further evidence. The shop owner confirmed that Yasir had indeed purchased the knife.
Additionally, the investigation team conducted an evidence collection at a nearby petrol pump, where Yasir had refueled his car for ₹2000 after buying the knife. The next step for the police is to take Yasir to Shibila’s house for further evidence collection.
Shibila (24), daughter of Abdul Rahman from Kakad Nakkilambad, was brutally stabbed to death by her husband Yasir (26) at Tharolmatta House, Puthuppadi, on March 18. Yasir also attacked and injured Shibila’s parents, Abdul Rahman and Haseena, before fleeing in his car. He was later arrested from the parking lot of Kozhikode Medical College.