അറബിക്കടലിൽ കോഴിക്കോട് തീരത്തിന് സമീപം തീപിടിച്ച ചരക്കുകപ്പലായ വാൻഹായ് 503ലെ തീ ഇതുവരെയും നിയന്ത്രണ വിധേയമാക്കാനായില്ല. കപ്പലിന്റെ മധ്യഭാഗത്തെ തീ അണച്ചെങ്കിലും മുന്നിലും പിന്നിലും തീ കത്തുന്നത് തുടരുകയാണ്. തീ പിടിച്ചിടത്ത് നിന്ന് കപ്പൽ 40 നോട്ടിക്കൽ മൈലോളം തെക്കുകിഴക്കൻ ഭാഗത്തേക്കായി ഒഴുകി നീങ്ങിയിട്ടുണ്ട്.
കപ്പലിന് തീപിടിച്ചിട്ട് ഇപ്പോൾ 50 മണിക്കൂർ പിന്നിട്ടു. കോസ്റ്റ് ഗാർഡും നാവികസേനയും തീയണക്കാനുള്ള ശ്രമം തുടരുകയാണ്. കോസ്റ്റ് ഗാർഡിന്റെ അഞ്ച് കപ്പലുകളാണ് തീയണക്കാൻ ശ്രമം തുടരുന്നത്. മംഗളൂരുവിൽ നിന്ന് രണ്ട് കപ്പലുകൾ കൂടി ഉടൻ എത്തും.
നാളെ നാല് കപ്പലുകൾ കൂടി എത്തും. തീ പടർന്നുകൊണ്ടിരുന്നതിനാൽ ഹെലികോപ്റ്ററുകൾക്ക് ഇതുവരെ കപ്പലിന് സമീപത്തേക്ക് എത്താൻ സാധിക്കില്ലായിരുന്നു. ഇന്ന് വൈകിട്ടോടെ തീ കെടുത്താനുള്ള രാസവസ്തുക്കൾ വ്യോമസേനാ ഹെലികോപ്റ്ററുകൾ തളിക്കും. നാളെയെങ്കിലും തീ പൂർണമായി അണയ്ക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Fire rages for 3 days on cargo ship MV Van Hai 503 off Kozhikode, with flames still uncontrolled despite Coast Guard efforts. Five vessels are battling the blaze, with 6 more en route. IAF helicopters will attempt chemical drops today as the ship drifts 40 nautical miles southeast. Officials hope to extinguish the fire within 24 hours.