സിദ്ധാർത്ഥിന്റെ മരണം; അന്വേഷണം സിബിഐക്ക് കൈമാറി മുഖ്യമന്ത്രി.

HOP UAE VISA FROM 7300 INR - BANNER

പൂക്കോട് വെറ്ററിനറി കോളേജിൽ ആത്മഹത്യ ചെയ്ത വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ കുടുംബത്തിന്റെ ആവശ്യാനുസരണം അന്വേഷണം സിബിഐക്ക് കൈമാറിയതായി ഉത്തരവിട്ട് മുഖ്യമന്ത്രി. സിദ്ധാർത്ഥിൻ്റെ പിതാവും ബന്ധുക്കളും ഇന്ന് ഓഫീസിലെത്തി മുഖ്യമന്ത്രിയെ കണ്ടിരുന്നു.
പോലീസ് അന്വേഷണം നടന്നു വരികയാണ്. കുറ്റമറ്റതും നീതിപൂർവ്വകവുമായ അന്വേഷണത്തിലൂടെ എല്ലാ പ്രതികളെയും ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്.

എന്നിരുന്നാലും കുടുംബം ഈ കേസ് സിബിഐക്ക് വിടണം എന്ന് ആവശ്യം ഉന്നയിച്ചിട്ടുണ്ട്. അതു സംബന്ധിച്ച നിവേദനം സിദ്ധാർത്ഥിന്റെ മാതാവ് ബഹു മുഖ്യ മന്ത്രിക്ക് നൽകിയിട്ടുണ്ട്. ഇതിനെ തുടർന്നാണ് അന്വേഷണം സിബിഐക്ക് കൈമാറിയത്. അതേസമയം, സിബിഐ അന്വേഷണത്തിൽ മുഖ്യമന്ത്രിയിൽ നിന്ന് ഉറപ്പ് ലഭിചെന്ന് സിദ്ധാർഥിന്റെ അച്ഛൻ പറഞ്ഞു. നിവേദനം മുഖ്യമന്ത്രി വിശദമായി വായിച്ചുനോക്കി. തുടർന്നാണ് സി ബി ഐക്ക് വിടാം എന്ന ഉറപ്പ് ലഭിച്ചതെന്ന് അച്ഛൻ മാധ്യമങ്ങളോട് പറഞ്ഞു. പോലീസ് അന്വേഷണത്തിലും തൃപ്തനാണ്. മുഖ്യമന്ത്രിയുടെ വാക്കുകളിൽ തൃപ്തനാണ്. സംഭവത്തിൽ കൊലക്കുറ്റത്തിന് കേസെടുത്തു അന്വേഷണം വേണമെന്നും അദ്ദേഹം.
weddingvia 1st banner
HOP UAE VISIT VISA 2
HOP UAE 5 YEAR VISA

test