Wayanad: വൈത്തിരി സ്വദേശിയായ സൈനികനെ കശ്‌മീരിലെ ക്യാമ്പിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പരേതനായ വട്ടക്കണ്ടെത്തിൽ അപ്പുവിന്റെയും ലീലയുടെയും മകൻ ഹവിൽദാർ സന്തോഷാണ് (52) മരിച്ചത്.
കശ്മീർ ഫഖ്വാര റെജിമെന്റ്റിലെ ജോലി കഴിഞ്ഞു ട്രാൻസിറ്റ് ക്യാമ്പിലെത്തിയ സന്തോഷിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു വെന്നാണ് വിവരം. രണ്ടാഴ്ചത്തെ അവധിക്കു ശേഷം നാലു ദിവസം മുമ്പാണ് സന്തോഷ് ജോലി സ്ഥലതേക്ക് പോയത്. അവധിക്കു വന്നപ്പോൾ മകനെയും കൂട്ടി ശബരി മല സന്ദർശനത്തിന് പോയിരുന്നു. മൃതദേഹം വൈത്തിരിയിലെത്തിക്കും. ആത്മഹത്യയുടെ കാരണം വ്യക്തമല്ല.
ഭാര്യ: ഷീല. മക്കൾ: ഗായത്രി സന്തോഷ്, കാർത്തിക് സന്തോഷ്. സഹോദരങ്ങൾ: രാജൻ, സുരേഷ്, ജ്യോതിഷ്, ജയൻ, നിർമല, ജയശ്രീ, സ്വർണമ്മ, മിനി,