Adivaram: പൂനയിൽ വച്ച് നടന്ന National Tennis Volleyball ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം നേടിയ കേരള ടീം അംഗമാവുകയും ദേശീയ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്ത സ്റ്റാലിൻ ബേബിക്ക് ജന്മനാട് അനുമോദനം നൽകി. പുതുപ്പാടി മട്ടിക്കുന്ന് സ്വദേശിയാണ് സ്റ്റാലിന്‍.
മലയോര മേഖലയില്‍ നിന്ന് കേരള ടീമിലിടം പിടിക്കാന്‍ കഴിഞ്ഞതിലെ സന്തോഷം നാട്ടുകാര്‍ ആഘോഷമാക്കി. അനുമോദന സമ്മേളനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി നജുമുന്നിസ ഷെരീഫ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ബീന തങ്കച്ചൻ അധ്യക്ഷൻ വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷിജു ഐസക്ക്, വിജില മോഹൻദാസ്, ആലിസ് ജോർജ്, ബാലകൃഷ്ണൻ, ബിനു എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.