Kattippara: പിലാകണ്ടിയിൽ ചെവിടംപോയിൽ ഉസ്മാൻ്റെ ഉടമസ്ഥതയിലുള്ള മൂന്ന് ആടുകളെ തെരുവു നായകള്‍ അക്രമിച്ചു. വീടിനു സമീപം മേഞ്ഞു കൊണ്ടിരിക്കെ നായകളുടെ കടിയേറ്റ ഒരു ആട് ചത്തു. മറ്റു രണ്ട് ഗർഭിണികളായ അടുകൾ കടിയേറ്റ് അവശനിലയിലാണ്.
Thamarassery യിലെ മൃഗ ഡോക്ടർ റബീബ് സ്ഥലം സന്ദർശിച്ച് പ്രാഥമിക സുശ്രൂഷ നൽകി. Kattippara ഗ്രാമ പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിൽ തെരുവ് നായകളുടെ ശല്യം രൂക്ഷമാണ്.പൊതു ജനങ്ങൾക്കും വളർത്തുമൃഗങ്ങൾക്കും ഭീക്ഷണിയായ തെരുവുനായ്ക്കളെ നശിപ്പികുന്നതിനാവശ്യമായ നടപടികൾ ഭരണാധികാരുടെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്ന് കട്ടിപ്പാറ സംയുക്ത കർഷക കൂട്ടായ്മ ആവശ്യപ്പെട്ടു.