Koyilandy: എസ്.എഫ്.ഐ. പ്രവർത്തകരുടെ ആക്രമണത്തിന് ഒരു വിദ്യാർഥികൂടി ഇരയായതായി പരാതി. കൊയിലാണ്ടിയിയിലെ ആർ ശങ്കർ എസ്എൻഡിപി കോളേജിലാണ് സംഭവം. കോളേജിലെ രണ്ടാം വർഷ വിദ്യാർഥി അമലിനാണ് മർദ്ദനമേറ്റത്. റാഗിങ്ങുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ഇരുപത്തിയഞ്ചോളം എസ്എഫ്ഐക്കാർ ചേർന്ന് മർദിച്ചെന്ന് അമൽ പറയുന്നു. അമൽ ആശുപത്രിയിൽ നിന്നും വീട്ടിലെത്തിയ ശേഷമാണ് മർദ്ദനമാണെന്ന വിവരം പുറത്തറിഞ്ഞതെന്നും കുടുംബം പറഞ്ഞു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് മര്‍ദനമുണ്ടായത്. ആദ്യം കോളജിനുള്ളില്‍ വെച്ചും പിന്നീട് പുറത്ത് വെച്ചുമാണ് മര്‍ദിച്ചത്. മൂക്കിനും മുഖത്തിനും ഗുരതരമായി പരിക്കേറ്റ അമലിനെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തന്നെയാണ് ആശുപത്രിയിലെത്തിച്ചത്. ബൈക്കപകടത്തില്‍ പരിക്കേറ്റതാണെന്നാണ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഡോക്ടര്‍മാരോട് പറഞ്ഞതെന്നും പരാതിയിലുണ്ട്. തുടര്‍ന്ന് വീട്ടിലെത്തിയപ്പോഴാണ് മര്‍ദനമേറ്റതിനെക്കുറിച്ച് പറയുന്നത്. എന്നാല്‍ ഇന്നലെയാണ് മര്‍ദനത്തെക്കുറിച്ച് പരാതി ലഭിച്ചതെന്നും അടുത്ത ദിവസം ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുമെന്നും കോളജ് അധികൃതര്‍ അറിയിച്ചു.