Students of Koodaranji and St. Sebastian's L. P. School gave a cheering performance with the overall crown image_cleanup

Koodaranji, സെന്റ് സെബാസ്റ്റ്യൻസ് എൽ പി സ്കൂൾ വിദ്യാർത്ഥികൾ ഓവറോൾ കിരീടവുമായി ആഹ്ലാദ പ്രകടനം നടത്തി

hop thamarassery poster
Koodaranji: കൂടരഞ്ഞിയിൽ വച്ച് നടന്ന മുക്കം ഉപ ജില്ല കലോത്സവത്തിൽ 63 പോയിന്റ് നേടി മിന്നും വിജയവുമായി Koodaranji സെന്റ് സെബാസ്റ്റ്യൻ എൽ പി സ്കൂൾ ഓവറോൾ ചാമ്പ്യന്മാരായി.
വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ഏറെ നാളത്തെ അധ്വാനത്തിന്റെ വിജയം കൂടിയാണിത്. നാലു ദിവസങ്ങളിലായി കൂടരഞ്ഞിയുടെ മണ്ണിൽ അവർ നിറഞ്ഞാടിയപ്പോൾ മല മടക്കുകളെയും ജന സാഗരങ്ങളെയും അമ്പരപ്പിച്ചു കൊണ്ട് തോൽവി പോലും അവരുടെ മുന്നിൽ മുട്ടു മടക്കി എന്നും വിജയം ഞങ്ങളുടെതാണെന്ന് ഒരിക്കൽ കൂടി അവർ തെളിയിച്ചു. കുട്ടികളും അധ്യാപകരും പി ടി എ അംഗങ്ങളും ചേർന്ന് ടൗൺ ചുറ്റി ആഹ്ലാദ പ്രകടനം നടത്തി.
സ്കൂൾ പ്രധാന അധ്യാപിക സി. ലൗലി ജോർജിന്റെ അധ്യക്ഷതയിൽ പി ടി എ പ്രസിഡണ്ട് സണ്ണി പെരികിലം തറപ്പിൽ ഉദ്ഘാടന കർമം നിർവഹിച്ചു. അധ്യാപകരായ ജസ്റ്റിൻ, സെബിൻ, അഖിൽ, ബീന, ബോബി, സൗമ്യ, ജയ, കവിത, സ്വപ്ന, സീനത്ത്, കീർത്തന, സി. മേഴ്‌സി, ഷൈനി, ഷാർമ, അയോണ പിടിഎ അംഗങ്ങളായ പ്രകാശ്, പ്രതീഷ് ഉദയൻ, ജോമ, അനു, ജോയ്ന, അൽഫോൻസാ, രമ്യ സുബിൻ തുടങ്ങിയവർ നേതൃത്വം നൽകി.
i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test