Kozhikode: മാധ്യമ പ്രവർത്തകയെ അപമാനിച്ചെന്ന കേസിൽ നടനും ബി ജെ പി നേതാവുമായ Suresh Gopi യെ അറസ്റ്റ് ചെയ്തില്ല. വിളിക്കുമ്പോൾ കോടതിയിൽ ഹാജരാകണം എന്ന് ചൂണ്ടിക്കാട്ടി നോട്ടീസ് നൽകി.
രണ്ടു മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് സുരേഷ് ഗോപിയെ നടക്കാവ് പോലീസ് സ്റ്റേഷനിൽ നിന്നും വിട്ടയച്ചത്. കേസിന് ആസ്പദമായ സംഭവത്തിന്റെ സാഹചര്യം അദ്ദേഹം വിശദീകരിച്ചു. തനിക്ക് പിന്തുണയുമായി എത്തിയ നേതാക്കൾക്കും പ്രവർത്തകർക്കും Suresh Gopi നന്ദി അറിയിച്ചു.
മാധ്യമ പ്രവർത്തയുടെ പരാതിയിൽ ഐപിസി 354 എയിലെ ഒന്നു മുതൽ നാലു വരെ വകുപ്പുകൾ ചുമത്തിയാണ് കേസ്. ഒക്ടോബർ 27 ന് കോഴിക്കോട് Suresh Gopi മാധ്യമ പ്രവർത്തകരോട് സംസാരിക്കുന്നതിനിടയിലാണ് സംഭവം.