Kozhikode, എയിംസ് സ്ഥാപിക്കണമെന്ന ആവശ്യം തള്ളി സുരേഷ് ഗോപി.

hop thamarassery poster
Kozhikode, എയിംസ് സ്ഥാപിക്കണമെന്ന ആവശ്യം തള്ളി കേന്ദ്രമന്ത്രി സുരേഷ് ഗോപി.
പ്രാദേശിക വാദത്തിനപ്പുറം സംസ്ഥാനത്തിന്റെ വിശാലതലത്തിൽ വേണം എയിംസ് സ്ഥാപിക്കാൻ. എം കെ രാഘവൻ ഉൾപ്പെടെ ആർക്കും എയിംസ് ആവശ്യപ്പെടാൻ അവകാശമുണ്ട്. 14 ജില്ലയ്ക്കും അവകാശം ഉണ്ട്. എയിംസ് അര്‍ഹതയുള്ള സ്ഥലത്ത് വരും. മുഖ്യമന്ത്രിയെ കണ്ടു. ഇനിയും കാണും.’ എന്നും സുരേഷ് ഗോപി പറഞ്ഞു.
എയിംസ് അർഹതയുള്ള സ്ഥലത്ത് വരും, സംസ്ഥാന സർക്കാർ കൊടുത്ത ലിസ്റ്റിൽ ആ ജില്ലയില്ല, ജില്ല ഏതാണെന്ന് പറയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തൃശൂർ എന്റെ കിരീടമാണ്, എത്ര വാരി പുണർന്നാലും മതിയാകില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
എയിംസ് കോഴിക്കോട് വേണമെന്ന എം കെ രാഘവന്‍ എംപിയുടെ ആവശ്യം സംബന്ധിച്ച ചോദ്യത്തോട് ആഗ്രഹിക്കാന്‍ ആര്‍ക്കും അവകാശമുണ്ടെന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. പിന്നാലെ, സംസ്ഥാന സര്‍ക്കാരാണ് എയിംസിനായി കോഴിക്കോട് കിനാലൂരില്‍ സ്ഥലം കണ്ടെത്തിയതെന്നും ഇതില്‍ തനിക്ക് ദുരുദ്ദേശമില്ലെന്നും എം കെ രാഘവനും പ്രതികരിച്ചു.
weddingvia 1st banner
Oldsnew-Display-Change-Discount
Oldsnew Iphone 13 Pro 256 GB

test