Thamarassery: പഞ്ചായത്ത് വനിതാ ലീഗ് മൂന്നാം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ‘ചുവട് ‘ വനിതാ ലീഗ് സംഗമം നടത്തി. സഫിയ മജീദ് പതാക ഉയർത്തി. വാർഡ് വനിതാ ലീഗ് പ്രസിഡണ്ട് ഒ.കെ മൈമൂന അധ്യക്ഷത വഹിച്ച ചടങ്ങ് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വി.എം ഉമ്മർ മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു.
യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി അംഗം റഫീഖ് കൂടത്തായി മുഖ്യ പ്രഭാഷണം നടത്തി. വനിതാ ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി സഫിയ മജീദ്, വനിതാ ലീഗ് Thamarassery പഞ്ചായത്ത് പ്രസിഡണ്ട് റസീന സിയാലി, വാർഡ് മുസ്ലിം ലീഗ് ജന. സിക്രട്ടറി എ.പി ഹബീബ് റഹ്മാൻ, വാർഡ് മുസ്ലിം ലീഗ് ട്രഷറർ സക്കീർ ഹുസൈൻ സംസാരിച്ചു. ഫാത്തിമ റിസ്വാൻ ഖിറാഅത്ത് നടത്തി. വാർഡ് വനിതാ ലീഗ് ട്രഷറർ മുംതാസ് അഷ്റഫ് സ്വാഗതവും വാർഡ് സെക്രട്ടറി ബുഷ്റ ഫൈസൽ നന്ദിയും പറഞ്ഞു.