Thamarassery തെങ്ങിൽ കയറുകയായിരുന്ന അതിഥി തൊഴിലാളി ഷോക്കേറ്റ് റോഡിലേക്ക് വീണു

hop thamarassery poster

Thamarassery: താമരശ്ശേരി കൊയിലാണ്ടി സംസ്ഥാന പാതയരികിൽ കോരങ്ങാട് വെച്ച് തെങ്ങിൽ തേങ്ങയിടാനായി കയറിയ ബംഗാൾ സ്വദേശി  ഷോക്കേറ്റ് റോഡിലേക്ക് വീണു. പൂനൂരിൽ താമസിക്കുന്ന ബംഗാൾ സ്വദേശി പാണ്ടയാണ് തെങ്ങിൽ നിന്ന് താഴെ വീണത്.

സാരമായി പരുക്കേറ്റ ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ  കോരങ്ങാട് അഷ്റഫിന്റെ വീട്ടു വളപ്പിലെ തെങ്ങിൽ തേങ്ങിയിടാൻ കയറിയതായിരുന്നു. വൈദ്യുത ലൈനിൽ തട്ടിനിൽക്കുകയായിരുന്ന ഉണങ്ങിയ തെങ്ങോല താഴെക്ക് ഇടാൻ ശ്രമിക്കുമ്പോഴാണ് HDലൈനിൽ നിന്ന് ഷോക്കേറ്റ് റേഡിലേക്ക് വീണത്. താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രഥമശുശ്രൂഷ നൽകിയതിന് ശേഷം വിദഗ്ധ ചികിത്സയ്ക്കായാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

 

 


Thamarassery: A migrant worker from Bengal suffered an electric shock and fell onto the road while climbing a coconut tree near the Thamarassery–Koyilandy state highway at Korangad. The injured man, identified as Panda from Bengal, currently resides in Poonoor.

He sustained serious injuries and was admitted to Kozhikode Medical College Hospital. The incident occurred in the morning when he was climbing a coconut tree in the courtyard of Ashraf’s house in Korangad to harvest coconuts. While trying to cut down a dry coconut frond that was in contact with an electric line, he accidentally touched the high-voltage (HD) line and was electrocuted, causing him to fall onto the road. He was first given first aid at Thamarassery Taluk Hospital and later shifted to Kozhikode Medical College for specialized treatment.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test