Thamarassery ബസ്സിനടിയിൽ അകപ്പെട്ട ബൈക്കിൽ നിന്നും യാത്രികൻ അൽഭുതകരമായി രക്ഷപ്പെട്ടു

hop thamarassery poster
Thamarassery: താമരശ്ശേരി പഴയ ബസ്സ് സ്റ്റാൻ്റിന് മുൻവശം സ്വകാര്യ ബസ്സിന് അടിയിൽപ്പെട്ട ബൈക്കിൽ നിന്നും യാത്രികൻ അൽഭുതകരമായി രക്ഷപ്പെട്ടു. അമ്പായത്തോട് സ്വദേശി മിഥുൻ ആണ് രക്ഷപ്പെട്ടത്. കോഴിക്കാട് ഭാഗത്ത് നിന്നും വരികയായിരുന്ന മിഥുൻ ബസ് സ്റ്റാൻ്റിനോട് ചേർന്നുള്ള പോക്കറ്റ് റോഡിലേക്ക് തിരിഞ്ഞപ്പോൾ വയനാട് ഭാഗത്തു നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന സ്വകാര്യ ബസ്സ് ഇടിക്കുകയായിരുന്നു.

ബസ്സിനടിയിൽപ്പെട്ട  ബൈക്കുമായി ബസ്സ് ഏറെ ദൂരം മുന്നോട്ടു പോയിരുന്നു. ബസ്സ് തട്ടിയ ഉടനെ മിഥുൻ പുറത്തേക്ക് തെറിച്ചു പോയതിനാലാണ് രക്ഷപ്പെട്ടത്. ഇന്ന് രാവിലെയായിരുന്നു സംഭവം.

 

 


Thamarassery: A man miraculously escaped after his bike got trapped under a private bus near the old bus stand in Thamarassery. The survivor, Mithun, is a resident of Ambayathode. The incident occurred when Mithun, who was coming from the Kozhikode side, turned into the pocket road near the bus stand, and a private bus coming from Wayanad towards Kozhikode collided with his bike.

The bus dragged the bike a considerable distance, but Mithun was thrown clear of the vehicle at the moment of impact, which saved his life. The accident happened this morning.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test