Thamarassery, വീണ്ടും സാമൂഹ്യ വിരുദ്ധരുടെ അതിക്രമം; കാർഷിക വിളകൾ നശിപ്പിച്ചതായി പരാതി

HOP UAE VISA FROM 7300 INR - BANNER

Thamarassery: താമരശ്ശേരിയില്‍ വീണ്ടും കാര്‍ഷിക വിളകള്‍ നശിപ്പിച്ചതായി പരാതി. താമരശ്ശേരി കെടവൂരിലാണ് ഇരുട്ടിന്റെ മറവില്‍ കാര്‍ഷിക വിളകള്‍ നശിപ്പിച്ചത്. Thamarassery ടൗണിന് സമീപം കെടവൂരിലാണ് സംഭവം നടന്നത്. റിട്ടയേഡ് ഫയര്‍ ഓഫിസര്‍ കെ പി ജയപ്രകാശിന്റെ ഉടമസ്ഥതയില്‍ ഉള്ള കൃഷിയിടത്തിലെ 42 കവുങ്ങ്, 13 തെങ്ങിന്‍ തൈ, മൂന്ന് ജാതി എന്നിവയാണ് പിഴുതെറിഞ്ഞത്.

രണ്ടു വര്‍ഷം മുമ്പ് ജയപ്രകാശിന്റേയും മറ്റും കവുങ്ങ്, കുലക്കാറായ തെങ്, റബൂട്ടാന്‍ തുടങ്ങിയവ വെട്ടി നശിപ്പിച്ചിരുന്നു. ഇതേ പറമ്പിലും സമീപത്തും ആണ് അന്ന് സാമൂഹ്യ വിരുദ്ധര്‍ അഴിഞ്ഞാടിയത്. നൂറു കണക്കിന് തൈകളാണ് അന്ന് അക്രമികള്‍ നശിപ്പിച്ചത്. അന്ന് പൊലീസില്‍ പരാതി നല്‍കിയിരുന്നു.
അന്യമാവുന്ന കാര്‍ഷിക സംസ്‌കാരം തിരച്ചെത്തിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതിനിടെയാണ് കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്ന സംഭവം ആവര്‍ത്തിക്കുന്നത്. അക്രമികളെ കണ്ടെത്തി നിയമത്തിനു മുന്നില്‍ എത്തിക്കണമെന്നും കാര്‍ഷിക വിളകള്‍ക്ക് സംരക്ഷണം നല്‍കാന്‍ അധികൃതര്‍ തയ്യാറാവണമെന്നുമാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.

weddingvia 1st banner
HOP UAE VISIT VISA 2
HOP UAE 5 YEAR VISA

test