Thamarassery, സുഹൃത്തുക്കൾ തമ്മിൽ വാക്കേറ്റം, രണ്ടു പേർക്ക് കുത്തേറ്റു

hop thamarassery poster
Thamarassery: താമരശ്ശേരി ഓടക്കുന്ന് ബാർബർ ഷോപ്പിൽ വെച്ചാണ് രണ്ടു പേർക്ക് കത്രിക കൊണ്ട് കുത്തേറ്റത്.
താമരശ്ശേരി മൂലത്തു മണ്ണിൽ താമസിക്കും ഓടക്കുന്ന് ഷെബീർ, ചെമ്പ്ര പറൂക്കാക്കിൽ നൗഷാദ് എന്നിവർക്കാണ് കുത്തേറ്റത്.
ഇരുവരുടേയും സുഹൃത്തായ ചെമ്പ്ര സ്വദേശി
ബാദുഷയാണ് കുത്തിയതെന്ന് കുത്തേറ്റവർ പറഞ്ഞു.
ഷബീറും ബാദ്ഷയും സൗദിയിൽ ബിസ്നസ്സ് പങ്കാളികളാണ്, ഇവർ തമ്മിൽ സാമ്പത്തിക തർക്കം നിലനിൽക്കുന്നുണ്ട്, എന്നാൽ ഇന്നത്തെ സംഭവത്തിന് ഇതുമായി ബന്ധമില്ലായെന്നും, ബാദുഷയുടെ ഭാര്യയെ കുറിച്ച് കുത്തേറ്റ നൗഷാദ് അപവാദം പറഞ്ഞു എന്ന സംശയത്തിൽ ഓടക്കുന്ന് ബാർബർ ഷോപ്പിൽ മുടി വെട്ടാൻ എത്തിയ ഷബീറിൻ്റെ കൂടെ നിൽക്കുകയായിരുന്ന നൗഷാദുമായി വാക്കേറ്റമുണ്ടാവുകയും, തുടർന്ന് കത്രിക കൊണ്ട് കുത്തുകയുമായിരുന്നു . തടയാൻ ശ്രമിച്ച ഷബീറിനും കുത്തേറ്റു.
ഷബീറിൻ്റെ ചെവിക്ക് താഴെയും, വയറിന് മീതയുമാണ് കുത്തേറ്റത്, നൗഷാദിൻ്റെ കൈയിലാണ് കുത്തേറ്റത്.ഇരുവരേയും താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. താമരശ്ശേരി പോലീസ് സ്ഥലത്തെത്തി. ഇന്ന് ഉച്ചക്ക് 12 മണിയോടെയാണ് സംഭവം.
i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test