Thamarassery, മയക്കുമരുന്ന് മൊത്തകച്ചവടക്കാരന്പിടിയിൽ

HOP UAE VISA FROM 7300 INR - BANNER

Thamarassery:കോഴിക്കോട്, വയനാട് ജില്ലകളിലെ മയക്കുമരുന്ന് മൊത്തകച്ചവടക്കാരനെ കോഴിക്കോട് റൂറൽ എസ് പി ഡോ. അർവിന്ദ് സുകുമാർ. ഐ.പി.എസ് നേതൃത്വത്തിലുള്ള പ്രത്യേകസംഘം പിടികൂടി. താമരശ്ശേരി,അടിവാരം പഴയേടത്തു വീട്ടിൽ നൗഷാദ് (41) നെയാണ് ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ അടിവാരത്തു വെച്ച് പോലീസ് പിടികൂടിയത്.

ഇയാളിൽ നിന്നും പത്തു പാക്കറ്റിലായി സൂക്ഷിച്ച 152 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു.

കോഴിക്കോട്,വയനാട്,മലപ്പുറം ജില്ലകളിലെ ചെറുകിട വില്പനക്കാർക്ക് നൽകാൻ വേണ്ടി
പോകുമ്പോഴാണ് ഇയാൾ പിടിയിലാവുന്നത്. ആറു മാസം മുൻപാണ് ഇയാൾ ഗൾഫിൽ നിന്നും മടങ്ങി വന്നത്.

തുടർന്ന് നാട്ടിൽ സ്റ്റേഷനറി സാധനങ്ങളുടെ ഹോൾസെയിൽ ഏജൻസി നടത്തുകയായിരുന്നു.
ഇതിന്റെ മറവിലായിരുന്നു ലഹരി കച്ചവടം.

സംസ്ഥാനമൊട്ടു ക്കു നടന്ന ലഹരി മരുന്ന് വേട്ടയുടെ ഭാഗമായി ജില്ലയിൽ റൂറൽ എസ് പി യുടെ നിർദേശപ്രകാരംനർകോട്ടിക് സെൽ ഡി.വൈ.എസ്.പി.ഷാജി.കെ.എ സ്, താമരശ്ശേരി ഡി.വൈ.എസ്.പി.

എം.പി.വിനോദ് എന്നിവരുടെ നേതൃത്വത്തിലാണ് ലഹരിക്കെതിരെയുള്ള
പോലീസ് നടപടികൾ
ശക്തമാക്കിയത്.

ചെന്നൈയിൽ നിന്നുമാണ് ഇയാൾ ലഹരിമരുന്ന് എത്തിക്കുന്നത്. വില്പനക്കായി ഇയാളുടെ കീഴിൽ കോഴിക്കോടും, വയനാട്ടിലും,മലപ്പുറത്തും പ്രത്യേക സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ട്.പിടികൂടി യ ലഹരിമരുന്നിനു ആറ് ലക്ഷം രൂപ വില വരും.വില്പന നടത്തി കിട്ടുന്ന പണം ഉപയോഗിച്ച് ആർഭാടജീവിതം നയിക്കുന്നതാണ് ഇയാളുടെ രീതി.നാട്ടിൽ സാമൂഹ്യ പ്രവർത്തനങ്ങളിൽ സജീവമായ ഇയാൾ രാത്രിയാണ് ലഹരി കച്ചവടത്തിന് ഇറങ്ങുന്നത്.പ്രതിയെ താമരശ്ശേരി ജെ.എഫ്.സി.എം1- കോടതി റിമാൻഡ് ചെയ്തു.

താമരശ്ശേരി ഇൻസ്പെക്ടർ കെ.ഒ.പ്രദീപ്, സ്പെഷ്യൽ സ്ക്വാഡ് എസ്.ഐ മാരായ രാജീവ് ബാബു, ബിജു പൂക്കോട്ട്, സീനിയർ സി.പി.ഒ മാരായ ജയരാജൻ പനങ്ങാട്, ജിനീഷ് ബാലുശ്ശേരി, ഹണീഷ്.കെ.പി, ബിനോയ്.പി, രമ്യ.കെ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

weddingvia 1st banner
HOP UAE VISIT VISA 2
HOP UAE 5 YEAR VISA

test