Thamarassery: പ്രകൃതിക്ഷോഭത്തിൽ തെങ്ങ് മുറിഞ്ഞു വീണ് വീട് നഷ്ടപ്പെട്ട താമരേേശരിയുടെ പ്രിയപ്പെട്ട കലാകാരൻ അജയൻ കാരാടിയ്‌ക്ക് CPIM നേതൃത്വത്തിൽ രൂപീകരിച്ച “കലാകാരന് ഒരു വീട് ” ജനകീയ കമ്മിറ്റി നിർമ്മിച്ചു നൽകിയ സ്നേഹ വീടിന്റെ താക്കോൽദാനം നിർവഹിച്ചു.
പള്ളിപ്പുറം ഒതയോത്ത് വീട്ടിൽ വെച്ചു നടന്ന ചടങ്ങിൽ CPM ജില്ലാ സെക്രട്ടറി എം മെഹബൂബ് വീടിൻ്റെ താക്കോൽ അജയന്റ കുടുബത്തിന് കൈമാറി. നിർമ്മാന കമ്മിറ്റി ചെയർമാൻ എം എം സലീം അധ്യക്ഷനായി. CPI (M) ഏരിയാ സെക്രട്ടറി കെ ബാബു, വാർഡ്മ് മെമ്പർ ബി എം ആർഷ്യ, CPI (M) ഏരിയാ കമ്മിറ്റിയംഗങ്ങളായ ആർ പി ഭാസ്‌കരൻ, ടി കെ അരവിന്ദാക്ഷൻ, പി സി അബ്ദുൾ അസീസ്, ടി മഹറൂഫ്, പി ബിജു റാഷി താമരശ്ശേരി എ ടി നസീർ എന്നിവർ സംസാരിച്ചു. നിർമ്മാന കമ്മിറ്റി കൺവീനർ പി എം അബ്ദുൾ മജീദ് സ്വാഗതവും ശ്രീപ്രസാദ് നന്ദിയും പറഞ്ഞു. നിരവധി അവാർഡുകൾ കരസ്ഥമാക്കിയ ചിത്രകാരനാണ് അജയൻ കാരാടി.
ഭാര്യ ഷിജി കെ അജയൻ നാടക ,ടെലിഫിലിം ആർട്ടിസ്റ്റ് ആണ്.
In Thamarassery, a new house was gifted to award-winning artist Ajayan Karadi, who lost his home during a natural disaster, as part of the CPI(M)-led “House for an Artist” public initiative. The house key was handed over by CPI(M) District Secretary M. Mehbub at a function held in Pallippuram. Ajayan’s wife, Shiji K. Ajayan, is also an artist in theatre and telefilms. The event saw participation from local leaders and committee members, celebrating a strong example of community support.