Thamarassery: അഖില ഭാരത അയ്യപ്പ സേവാ സംഘം ഡിസംബർ 16ന് ശനിയാഴ്ച താമരശ്ശേരിയിൽ സംഘടിപ്പിക്കുന്ന 68-ാ മത് അയ്യപ്പൻ വിളക്ക് ഉത്സവത്തിന്റെ ഭാഗമായി കോട്ടയിൽ ക്ഷേത്ര പരിസരത്ത് നിർമ്മിക്കുന്ന താൽക്കാലിക ക്ഷേത്രത്തിന്റെ കാൽ നാട്ടു കർമ്മം കന്നി സ്വാമി വൈഷ്ണവിഗ നിർവ്വഹിച്ചു.
കെട്ടിയാട്ടത്തിന് നേതൃത്വം നൽകുന്ന സുധാകരൻ സ്വാമി പൂജയ്ക്ക് നേതൃത്വം നൽകി. ആഘോഷ കമ്മിറ്റി ഭാരവാഹികളായ ശ്രീധരൻ മേലെപാത്ത്, അമൃത ദാസ് തമ്പി, ഗിരീഷ് തേവള്ളി, സുകുമാരൻ മാണിക്കോത്ത്, ഷിജിത്ത് കെ.പി, നീലഞ്ചേരി ബാലകൃഷ്ണൻ നായർ, കെ.ശിവദാസൻ, വി.പി.രാജീവൻ, സുധീഷ് ശ്രീകല, സുധി. എ.ടി, ജയരാജൻ, ബിൽജു രാമദേശം, സുമേഷ് .പി.എം, നാരായണൻ ശ്രീ ശാസ്ത പങ്കെടുത്തു.