Thamarassery: താമരശ്ശേരി പഴശിരാജാ വിദ്യാ മന്ദിരത്തിൽ അക്ഷയപാത്രം എന്ന പേരിൽ ഭക്ഷ്യോത്സവം നടത്തി.
വീട്ടുകാർ തയ്യാറാക്കി കൊണ്ടു വന്ന പരമ്പരാഗത രീതിയിലുള്ള ഭക്ഷണങ്ങളുടെ പ്രദർശനമൊരുക്കിയും, രുചി തൊട്ടറിഞ്ഞും, വിളമ്പിക്കൊടുത്തും ഭക്ഷ്യോത്സവം കുരുന്നുകൾക്ക് വേറിട്ടൊരു അനുഭവമായി.
ഭാരതീയ വിദ്യാ നികേതൻ നൈതിക് പ്രമുഖ് നീലേശ്വരം ഭാസ്കരൻ മാസ്റ്റർ ആധുനിക ഭക്ഷണ രീതിയുടെ അതി പ്രസരവും അതുണ്ടാക്കുന്ന ദോശ ഫലങ്ങളെ പറ്റിയും കുട്ടികളെ ഉത്ബോധിപ്പിച്ചു.
ഡോ. ചന്ദ്ര പ്രഭ ഉത്ഘാടനം നിർവഹിച്ച പരിപാടിയിൽ കൃഷ്ണദാസ്, ഗംഗാധരൻ, ജോസഫ്, സീന തുടങ്ങിയവർ ആശംസയർപ്പിച്ചു. മുതിർന്ന മുൻ വിദ്യാലയ പ്രവർത്തകൻ ബാലൻ മൂന്നാം തോടിനെ ആദരിച്ചു.
ചടങ്ങിൽ ഹെഡ്മാസ്റ്റർ ശശീന്ദ്രൻ മാസ്റ്റർ അദ്ധ്യക്ഷത വഹിക്കുകയും വിദ്യാലയ സെക്രട്ടറി നിവിൽ സ്വാഗതവും സ്കൂൾ ലീഡർ കുമാരി ശിവാനി എസ് നന്ദിയും പറഞ്ഞു.