Thamarassery, ഭാര്യ പൊലീസില്‍ നല്‍കിയ പരാതിയും തട്ടിപ്പറിച്ച് കടന്നുകളഞ്ഞ ഹോംഗാര്‍ഡിനെ റിമാന്‍ഡ് ചെയ്ത് കോടതി

hop thamarassery poster
Thamarassery: തനിക്കെതിരേ ഭാര്യ പൊലീസില്‍ നല്‍കിയ പരാതിയും തട്ടിപ്പറിച്ച് കടന്നുകളഞ്ഞ ഹോംഗാര്‍ഡിനെ ഒടുവില്‍ കോടതി റിമാന്‍ഡ് ചെയ്തു.
ഏതാനും ദിവസം താമരശ്ശേരി പൊലീസ് സ്‌റ്റേഷനിലെ ഹോംഗാര്‍ഡായി ജോലി നോക്കിയിരുന്ന നന്മണ്ട കൂടത്താംകണ്ടി സുധീഷിനെയാണ് പേരാമ്പ്ര കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്.

 വീട്ടില്‍ സ്ഥിരമായി മദ്യപിച്ചെത്തി വഴക്കുണ്ടാക്കുന്നുവെന്ന് കാണിച്ച് ഇയാളുടെ ഭാര്യ ബാലുശ്ശേരി പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് സുധീഷിനെ കഴിഞ്ഞ ദിവസം ബാലുശ്ശേരി പൊലീസ് അധികൃതര്‍ സ്‌റ്റേഷനിലേക്ക് വിളിപ്പിക്കുകയായിരുന്നു.എന്നാല്‍ വൈകീട്ട് അഞ്ചോടെ സ്‌റ്റേഷനില്‍ മദ്യപിച്ചെത്തിയ ഇയാള്‍ അവിടെയുണ്ടായിരുന്ന പൊലീസുകാരോട് കയര്‍ത്തു സംസാരിക്കുകയും ഇയാളുടെ ഭാര്യ നല്‍കിയ പരാതികള്‍ ഉള്‍പ്പെടെയുള്ള ഫയല്‍ വലിച്ചുകീറി ഓടാന്‍ ശ്രമിക്കുകയുമായിരുന്നു. എന്നാല്‍ പൊലീസുകാര്‍ സുധീഷിനെ കീഴ്‌പ്പെടുത്തി കോടതിയില്‍ ഹാജരാക്കുകയായിരുന്നു.
താമരശ്ശേരിയിൽ ഏതാനും ദിവസം ജോലി നോക്കിയ അവസരത്തിൽ തന്നെ നിരവധി പരാതിയാണ് ഇയാൾക്കെതിരെ ഉയർന്നത്, ഇതേ തുടർന്ന് തിരിച്ചയക്കുകയായിരുന്നു.
i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test