fbpx
father tsy image

താമരശ്ശേരി രൂപത വൈദികൻ ഫാ. മാത്യു പ്ലാത്തോട്ടം നിര്യാതനായി

hop holiday 1st banner

Thamarassery: താമരശ്ശേരി രൂപത വൈദികൻ ഫാ. മാത്യു പ്ലാത്തോട്ടം (83) നിര്യാതനായി. സംസ്കാരം നാളെ(01-08-23) ഉച്ചയ്ക്ക് 2 ന് കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ.

1967 ൽ തലശ്ശേരി രൂപതയ്ക്ക് വേണ്ടി തിരുപ്പട്ടം സ്വീകരിച്ച മാത്യു പ്ലാത്തോട്ടത്തിൽ അച്ഛൻ തലശ്ശേരി രൂപതയിലെ കുടിയാന്മല പൊട്ടൻപ്ലാവ്, മാനന്തവാടി രൂപതയിലെ സോഷ്യൽ സർവീസ് സെന്ററിന്റെ ഡയറക്ടർ, കല്ലുവയൽ,നിലമ്പൂർ വാഴവറ്റ, മരകാവ് ഇടവകകളിലും തുടർന്ന് അമേരിക്കയിൽ ഹരിസോണയിലെ ഫിനിക്സ് രൂപതയിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

ഇപ്പോൾ മാതൃ രൂപതയായ Thamarassery യിലെ വൈദിക മന്ദിരത്തിൽ വിശ്രമജീവിതം നയിക്കുകയായിരുന്നു. കൂടരഞ്ഞി പ്ലാത്തോട്ടത്തിൽ പരേതരായ ദേവസ്യ ഏലിയാമ്മ ദമ്പതികളുടെ രണ്ടാമത്തെ മകനാണ്.

സഹോദരങ്ങൾ : ആഗസ്തി, ജോസഫ്, പരേതനായ ദേവസ്യ, ലീലാമ്മ ജോർജ് മഠത്തിൽ മുക്കം, മേരി സോമൻ അഞ്ചേരിൽ, ഫിലോമിന വർക്കി പന്തലാടിക്കൽ പുല്ലൂരാംപാറ, അൽഫോൻസാ വിൽസൺ മണ്ണംപ്ലാക്കൽപുല്ലൂരാംപാറ കുടിയാന്മല, ടോമി.

weddingvia 1st banner