Kozhikode: BJP യുടെ ഭീകര വിരുദ്ധ റാലിയിൽ പങ്കെടുക്കില്ലെന്ന് Thamarassery രൂപത ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചാനാനിയൽ. സഭ സമാധാനമാണ് ആഗ്രഹിക്കുന്നത്. യുദ്ധം ആര് നടത്തിയാലും എതിരാണ്.
പലസ്തീനുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ആരു പരിപാടി സംഘടിപ്പിച്ചാലും പങ്കെടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് സംഘടിപ്പിക്കുന്ന ഹമാസ് വിരുദ്ധ സമ്മേളനങ്ങളിൽ ക്രൈസ്തവ സമുദായത്തെ പരമാവധി പങ്കെടുപ്പിക്കാൻ BJP ശ്രമിക്കുമ്പോഴാണ് Thamarassery ബിഷപ്പിന്റെ ഈ പ്രതികരണം. സഭകളുടെ മേലദ്ധ്യക്ഷൻമാരെ യുൾപ്പെടെ ബിജെപി റാലികളിലേക്ക് ക്ഷണിക്കുന്നുണ്ട്.
കേന്ദ്ര മന്ത്രിമാർ പങ്കെടുക്കുന്ന ഈ റാലികളിലേക്ക് ക്രൈസ്‌തവ സഭാ പ്രതിനിധികളെയും പങ്കെടുപ്പിക്കാനാണ് BJP ശ്രമിക്കുന്നത്. റാലി നടത്തുന്നത് വഴി മണിപ്പൂർ കലാപത്തിൽ ക്രൈസ്തവ ന്യൂന പക്ഷങ്ങൾക്കിടയിൽ ഉണ്ടായ അവമതിപ്പ് കടക്കാമെന്നാണ് BJP കരുതുന്നത്. സംസ്ഥാനത്ത് മറ്റ് രണ്ട് മുന്നണികളും തീവ്രവാദികൾ ക്കൊപ്പമാണെന്ന് സ്ഥാപിക്കാനും റാലി നടത്തുന്നത് വഴി സാധിക്കുമെന്നും BJP കണക്കു കൂട്ടുന്നു.