Thamarassery District Education Office functioning is again in abeyance image

താമരശ്ശേരി ജില്ലാ വിദ്യാഭ്യാസ ഓഫീസ് പ്രവർത്തനം വീണ്ടും അവതാളത്തിൽ (Thamarassery)

hop thamarassery poster

Thamarassery: 2005 ൽ പ്രവർത്തനം ആരംഭിച്ച താമരശ്ശേരി ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ സ്റ്റാഫ് പാറ്റേൺ അനുസരിച്ച് ക്ലാർക്ക്മാർ ഇല്ലാത്തതിനാൽ പ്രവർത്തനങ്ങൾ വീണ്ടും അവതാളത്തിലായി. 2022 വർഷ അവസാനം ഇത്തരം അവസ്ഥ ഉണ്ടായപ്പോൾ ASMSA യുടെതടക്കം നിരവധി നിവേദനങ്ങളിലൂടെയും ഇടപെടലുകളുടെയും അടിസ്ഥാനത്തിൽ ഒരു ക്ലർക്കിനെ സൂപ്പർ ന്യൂമററിയായി നിയമിച്ചുകൊണ്ട് പ്രശ്നം പരിഹരിച്ചതായിരുന്നു.

എന്നാൽ 7 മാസത്തിന് ശേഷം 2023 ജൂൺ മാസത്തോടുകൂടി ഇവിടെ സൂപ്പർ ന്യൂമററിയായി ജോലിയിൽ തുടർന്ന ക്ളാർക്കിനെ മറ്റൊരു ഹൈസ്കൂളിലേക്ക് സ്ഥലംമാറ്റം നൽകിക്കൊണ്ട് ഉത്തരവ് നൽകുകയുണ്ടായി. ആയതിനാൽ താമരശ്ശേരി ജില്ലാ വിദ്യാഭ്യാസ ഓഫീസ് വീണ്ടും പഴയ അവസ്ഥയിലേക്ക് മാറിയിരിക്കുന്നു. ഇതിനേക്കാൾ ജോലിഭാരം കുറവും സ്കൂളുകളുടെ എണ്ണം കുറവുള്ള വടകര, കോഴിക്കോട് വിദ്യാഭ്യാസ ജില്ലകളിൽ 12 ഓളം ക്ലാർക്കുമാർ ജോലി ചെയ്യുമ്പോൾ സ്കൂളുകൾ കൂടുതലുള്ള ഇവിടെ 9 ക്ളർക്കുമാർ മാത്രമേ നിലവിലുള്ളൂ.

നിരവധി എയ്ഡഡ് സ്കൂളുകളിലെയും ഗവൺമെൻറ് സ്കൂളുകളിലെയും വളരെ അടിയന്തര പ്രാധാന്യമുള്ള പലകാര്യങ്ങളും സമയബന്ധിതമായി തീർപ്പാക്കാൻ കഴിയാത്ത സാഹചര്യമാണ് ഇപ്പോൾ നിലവിലുള്ളത്. ഈ പ്രശ്നം പരിഹരിക്കുന്നതിന് കോഴിക്കോട് വിദ്യാഭ്യാസ ഉപഡയറക്ടർ ഓഫീസിൽ സൂപ്പർ ന്യൂമററിയായി മൂന്ന് ജീവനക്കാർ നിലവിലുള്ളപ്പോൾ ജോലിഭാരം കുറവുള്ള സെക്ഷനിൽ നിന്ന് ഒരാളെ വർക്ക് അറേജ്മെന്റ് വ്യവസ്ഥയിൽ ഈ Thamarassery ഓഫീസിലേക്ക് നൽകിയാലും പ്രശ്നം പരിഹരിക്കാവുന്നതാണ്.

കോഴിക്കോട് ജില്ലയിലെ മുക്കം, കൊടുവള്ളി എന്നീ ഉപജില്ല ഓഫീസുകളിലും ഇത്തരം രീതിയിൽ വർക്ക് അറേജ്മെൻ്റ് പ്രകാരം ജോലിചെയ്യുന്നുണ്ട്. അതേ രീതി ഇവിടെയും തുടർന്നാൽ പ്രശ്നത്തിന് പരിഹാരം ആവും. ഈ കാര്യത്തിന് പരിഹാരം കാണുന്നതിന് വിദ്യാഭ്യാസ ഡയറക്ടർ തലത്തിലോ കോഴിക്കോട് വിദ്യാഭ്യാസ ഉപ ഡയറക്ടർ തലത്തിലോ നടപടികൾ സ്വീകരിച്ചു പ്രശ്നം ഉടൻ തന്നെ പരിഹരിക്കണമെന്നും സ്കൂളിലെ ജീവനക്കാർക്ക് സമയബന്ധിതമായി സേവനം ലഭിക്കുവാൻ ബഹു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഇടപെട്ട് പരിഹാരം കാണുന്നതിന് പേരാമ്പ്ര, തിരുവമ്പാടി,ബാലുശ്ശേരി,കൊടുവള്ളി,കുന്ദമംഗലം നിയോജകമണ്ഡലങ്ങളിലെ എംഎൽഎമാർ മുഖാന്തരം എയ്ഡഡ് സ്കൂൾ മിനിസ്റ്റീരിയൽ സ്റ്റാഫ് അസോസിയേഷൻ (ASMSA) താമരശ്ശേരി വി. ജില്ലാ കമ്മിറ്റി നിവേദനം നൽകിയിട്ടുണ്ട്.

 
weddingvia 1st banner
UAE VIST VISA FOR 6666 RUPPES ONLY

test