One more accused arrested in the case image

Thamarassery, ലഹരി മാഫിയ ആക്രമണം: കേസിൽ ഒരു പ്രതി കൂടി പിടിയിലായി

hop thamarassery poster

Thamarassery: അമ്പലമുക്ക് കൂരിമുണ്ടയിൽ ലഹരി മാഫിയ സംഘം പോലീസിനെയും ആളുകളെയും ആക്രമിച്ച കേസിൽ ഒരു പ്രതി കൂടി പോലീസിന്റെ പിടിയിലായി.

Thamarassery പരപ്പൻപൊയിൽ തെക്കേ പുറായിൽ സനീഷ് കുമാർ (39) നെയാണ്‌ Kozhikode  പാളയം വെച്ച് താമരശ്ശേരി ഡി വൈ എസ് പി അഷ്‌റഫ്‌ തെങ്ങിലക്കണ്ടിയുടെ നിർദേശ പ്രകാരം Thamarassery എസ്.ഐ. ജിതേഷും സംഘവും പിടികൂടിയത്. സംഭവ ദിവസം ലഹരി മാഫിയ സംഘ തലവനായ ചുരുട്ട അയ്യൂബിനോടൊപ്പം പോലീസിനെ ആക്രമിക്കുവാനും നാട്ടുകാരനായ ഇർഷാദിനെ വെട്ടി പരുക്കേല്പിക്കുവാനും ഇയാൾ ഉണ്ടായിരുന്നു. മയക്കുമരുന്നിനു അടിമകളായ ഇയാളും പെൺ സുഹൃത്ത്‌ പുഷ്പ എന്ന റജീനയും ലഹരി കേന്ദ്രത്തിലെ സ്ഥിരം സന്ദർശകരായിരുന്നു. റജീന ഇപ്പോൾ ഈ കേസിൽ ജയിലിലാണ്.
സംഭവത്തിനു ശേഷം ഇയാൾ കോഴിക്കോട്, വയനാട് ജില്ലകളിൽ ഒളിവിൽ കഴിയുകയായിരുന്നു. ഈ വർഷം മെയ് ആറിന് ബാലുശ്ശേരി ഏകരൂലുള്ള വാടക വീട്ടിൽ നിന്നും ഒൻപതു കിലോഗ്രാം കഞ്ചാവുമായി സനീഷ് കുമാറിനെയും റജീനയെയും ബാലുശ്ശേരി പോലീസ് പിടി കൂടിയിരുന്നു. ഈ കേസിൽ ജാമ്യം ഇറങ്ങിയതായിരുന്നു.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test