Thamarassery: സബ് ജില്ലാ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഓവറോൾ നേടിയ Thamarassery ഗവൺമെന്റ് ഹയർ സെക്കൻഡറി വിദ്യാർത്ഥികൾ വിജയാഘോഷ റാലി നടത്തി.
240 പോയിന്റ് നേടി സ്കൂളിന് അഭിമാനകരമായ വിജയം നേടിക്കൊടുത്ത എല്ലാ വിദ്യാർത്ഥികളും റാലിയിൽ പങ്കെടുത്തു. പ്രിൻസിപ്പാൾ മഞ്ജുള ടീച്ചർ, സ്റ്റാഫ് സെക്രട്ടറി ഷീന ടീച്ചർ, ബിന്ദു വി ജോർജ്, എംടി അബ്ദുൽ അസീസ്, ജോസ്കുട്ടി, എ കെ അബ്ദുൽ അസീസ്, ഫാരിസ്, ലെസ്നി, ബിന്ദു കെ എന്നിവർ നേതൃത്വം നൽകി