Thamarassery: KSRTC ഡിപ്പോയുടെ സമ്പൂർണ നവീക രണത്തിന് അടിയന്തര നടപടി സ്വീകരിക്കുമെന്ന് മന്ത്രി K.B. Ganesh Kumar. Kozhikode ജില്ലയിലെ ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്ന ഡിപ്പോകളിലൊന്നാണിത്. Thamarassery ഡിപ്പോയുടെ നവീകരണം സംബന്ധിച്ച് വികസന സമിതിയുടെ നേതൃത്വത്തിൽ Koduvally MLA Dr. M.K. Muneer നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ MLA in Thiruvananthapuramയുടെ സാന്നിധ്യത്തിൽ മന്ത്രിയുടെ ചേംബറിൽ നടന്ന യോഗത്തിലാണ് ഡിപ്പോയുടെ നവീകരണത്തിന് തീരുമാനിച്ചത്.
Kozhikode കൊല്ലഗൽ ദേശീയ പാതയോരത്ത് സ്ഥിതി ചെയ്യുന്ന ഡിപ്പോയുടെ ഇപ്പോഴത്തെ ശോചനീയാവസ്ഥ മാറ്റുന്നതിനു വേണ്ടി സർക്കാർ സ്വകാര്യ പങ്കാളിത്തത്തോട് കൂടി (PPP മാതൃകയിൽ ) ഡിപ്പോ നവീകരിക്കു ന്നതിനു വേണ്ടി Master Plan തയാറാക്കാൻ തീരുമാനിച്ചു. കോവിഡിനു മുമ്പ് ഏകദേശം 72 സർവീസുകൾ ലാഭകരമായി നടന്നിരുന്നുവെങ്കിലും കോവിഡിനു ശേഷം ഇത് പുനസ്ഥാപിച്ചിരുന്നില്ല. സർവീസുകൾ പരിശോധിച്ച് പുനസ്ഥാപിക്കുന്നക്കുന്നതിനു വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു. ഡിപ്പോയിലേക്ക് പുതിയ Superfast Swift Bus അനുവദിക്കുകയും അത് നേരത്തെ നിർത്തലാക്കിയ Thiruvananthapuram റൂട്ടിൽ ഓടിക്കുന്നതിനുള്ള നടപടി സ്വീക രിക്കുമെന്നും മന്ത്രി പറഞ്ഞു. Wayanad ചുരത്തിലും മലയോര പ്രദേശങ്ങളിലും ബസുകൾ തകരാറുകൾ സംഭവിച്ച് വഴിയിൽ കിടക്കുന്ന അവസ്ഥക്ക് പരിഹാരമായി പുതുതായി Mobile Workshop വാഹനം താമരശേരി ഡിപ്പോക്ക് അനുവദിക്കുവാനും തീരുമാനിച്ചതായി മന്ത്രി അറിയിച്ചു. Town to Town ബസുകൾക്ക് പരപ്പൻപൊയിലിൽ സ്റ്റോപ്പ് അനുവദിക്കുവാനും യോഗത്തിൽ തീരുമാനമായി. യോഗത്തിൽ ഡോ.എം.കെ. മുനീർഎംഎൽഎ, താമരശേരി പഞ്ചായത്ത് പ്രസിഡന്റും വികസന സമിതി ചെയർമാനുമായ എ. അരവിന്ദൻ, കൺവീനർ വി.കെ. അഷ്റഫ്, റാഷി താമരശേരി, കെ എസ്ആർടിസി എക്സിക്യൂട്ടീവ് ഡയറക്ടർ ജി.പി. പ്രദീപ് കുമാർ, എക്സസിക്യൂട്ടീവ് ഡയറക്ടർ ഷറഫ് മുഹമ്മദ്, ചീഫ് ട്രാഫിക് ഓഫീസർ ഉദയകുമാർ, സിടിഒ നോ ർത്ത് സോൺ മനോജ് കുമാർ തുടങ്ങിയവർ സംബന്ധിച്ചു.