thamarassery-lorry-overturns-into-a-gorge-at-vattakkundu-driver-injured

Thamarassery വട്ടക്കുണ്ടിൽ ലോറി തോട്ടിലേക്ക് മറിഞ്ഞു അപകടം; ഡ്രൈവർക്ക് പരിക്ക്

hop thamarassery poster
Thamarassery: താമരശ്ശേരി വട്ടക്കുണ്ടിൽ ലോറി തോട്ടിലേക്ക് മറിഞ്ഞു. അപകടത്തിൽ ഡ്രൈവർക്ക് പരിക്ക്. ദേശീയ പാതയിൽ സ്ഥിരം അപകട മേഖലയായ വട്ടക്കുണ്ട് പാലത്തിലാണ് അപകടം നടന്നത്. പാലത്തിൻ്റെ സംരക്ഷണ ഭിത്തിയും കൈവരിയും തകർത്താണ് നിയന്ത്രണംവിട്ട ലോറി തോട്ടിലേക്ക് മറിഞ്ഞത്. ബുധനാഴ്ച രാത്രി 11.45 ഓടെയായിരുന്നു അപകടം.
മൈസൂരിൽ നിന്നും കോഴിക്കോട്ടേക്ക് പെയിൻ്റ് കയറ്റിവന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ലോറി ഡ്രൈവർ കർണാടക ഹസ്സൻ സ്വദേശി പ്രസന്നനാണ് പരുക്കേറ്റത്. ഇയാളുടെ ശരീരമാകെ പെയ്ൻ്റിൽ മുങ്ങിപ്പോയിരുന്നു. ഉടൻ തന്നെ ഇയാളെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഓടിയെത്തിയ യുവാക്കളാണ് രക്ഷാപ്രവർത്തനം നടത്തിയത്.
പാലത്തിനു സമീപത്തെ ഇലക്ട്രിക് പോസ്റ്റിലും ലോറി ഇടിച്ചതിനാൽ പ്രദേശത്ത് വൈദ്യുതി വിതരണവും നിലച്ചിരുന്നു. അപകടം നടന്ന വട്ടക്കുട്ട് പാലം സ്ഥിരം അപകടമേഖലയാണ്. മുമ്പും പലതവണ ഇവിടെ വെച്ച് ലോറികളും, കാറുകളും, മറ്റു വാഹനങ്ങളും തോട്ടിലേക്ക് മറിഞ്ഞിട്ടുണ്ട്. പാലം വീതി കൂട്ടണമെന്ന ആവശ്യം ഉന്നയിച്ച് ദിവസങ്ങൾക്കു മുൻപ് നാട്ടുകാരും പ്രദേശവാസികളും സമരം നടത്തിയിരുന്നു.

 

 


Thamarassery: A lorry overturned into a gorge at Vattakkundu in Thamarassery, injuring the driver. The accident occurred on the Vattakkundu bridge, a known accident-prone area along the national highway. The lorry lost control, broke through the bridge’s guard wall and railing, and plunged into the gorge. The incident happened around 11:45 PM on Wednesday night.

The lorry, which was transporting paint from Mysore to Kozhikode, was being driven by Prasannan, a native of Hassan, Karnataka. He sustained injuries in the accident and was found completely covered in paint. He was immediately rushed to Thamarassery Taluk Hospital. Local youths who arrived at the scene quickly carried out the rescue operation.

The lorry also hit a nearby electric post, causing a temporary power outage in the area. Vattakkundu bridge has a history of similar accidents involving lorries, cars, and other vehicles. Just days ago, locals and residents had protested demanding the widening of the bridge to prevent such recurring mishaps.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test