Thamarassery: പുതുപ്പാടി പഞ്ചായത്ത് ബസാറിൽ നിന്നും തിങ്കളാഴ്ച രാത്രി കാണാതായ യുവതി കോഴിക്കോട് നിന്നും ട്രെയിൻ കയറി ബാംഗ്ലൂരിൽ ഇറങ്ങിയതായി വിവരം.കൈയിൽ ഫോൺ ഇല്ലാത്ത യുവതി സമീപം ഇരുന്ന മലയാളിയുടെ ഫോണിൽ നിന്നും ഒരു നമ്പറിലേക്ക് വിളിച്ചിരുന്നു, ഇത് സ്വന്തം വീട്ടുകാർക്ക് ആണെന്നാണ് സംശയം, താൻ ഒരു കടയിൽ ജോലി നോക്കുകയാണ് എന്നാണ് യുവതി ഫോണിൽ പറഞ്ഞത് ,എന്നാൽ ഹിന്ദി നല്ല വശമില്ലാത്ത സഹയാത്രികന് കൂടുതൽ ഒന്നും ചോദിച്ചു മനസ്സിലാക്കാൻ സാധിച്ചിരുന്നില്ല.
പിന്നീട് സമൂഹമാധ്യമങ്ങളിൽ വാർത്ത ശ്രദ്ധയിൽപ്പെട്ട ഇദ്ദേഹം വിവരം വാർത്തയിൽ കൊടുത്ത നമ്പറുകളിൽ അറിയിച്ചു.ഈ വിവരങ്ങൾ ഭർത്താവ് താമരശ്ശേരി പോലീസിന് കൈമാറിയിട്ടുണ്ട്.
ഉത്തര പ്രദേശ് സ്വദേശിയായ ആഫ്സയാണ് ഭർത്താവ് നഫീസിനെയും, ഒരു വയസ്സായ കുഞ്ഞിനേയും ഉപേക്ഷിച്ച് കടന്നുകളഞ്ഞത്.