Thamarassery, തട്ടിക്കൊണ്ടുപോയ യുവാവിനെ കുറിച്ച് വിവരമില്ല. അന്വേഷണം ഊർജ്ജിതമാക്കി പോലീസ്.

hop thamarassery poster
Thamarassery: താമരശ്ശേരി പോലീസ് സ്റ്റേഷൻ പരിതിയിലെ അടിവാരത്ത് നിന്നും 13 ന് രാത്രി 12.30 ന്  തട്ടിക്കൊണ്ട് പോയ കോഴിക്കോട് മൂഴിക്കലിൽ മൊബൈൽ ഷോപ്പ് നടത്തുന്ന ചെറുപറ്റ സ്വദേശി ഹർഷദ് എവിടെയാണ് എന്നതു സംബന്ധിച്ച് ഇതുവരെ സൂചനയില്ല.
അടിവാരം പുലോടുള്ള ഭാര്യവീട്ടിൽ എത്തിയ ഹർഷദ് രാത്രിയിൽ ഫോൺ വന്നതിനെ തുടർന്ന് ഉടൻ വരാം അടിവാരം വരെ പോകുന്നു എന്നു പറഞ്ഞാണ് ഇറങ്ങിയത്.പിന്നീട് തിരിച്ചെത്തിയില്ല എന്ന് ഭാര്യ താമരശ്ശേരി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
സാമ്പത്തിക ഇടപാടിനെ തുടർന്നാണ് തട്ടിക്കൊണ്ടു പോകൽ എന്നാണ് പോലീസിൽ നിന്നും ലഭിക്കുന്ന സൂചന.
തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ചു എന്ന് സംശയിക്കുന്ന കാർ താമരശ്ശേരിക്ക് സമീപം അമ്പായത്തോട് വെച്ച് പോലീസ് ഇന്നലെ കണ്ടെത്തിയിട്ടുണ്ട്.
ഹർഷദിനെ കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം ഊർജിതമാക്കി.
i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test