Thamarassery: താമരശ്ശേരി 3900 നമ്പർ കരയോഗത്തിന്റെ നേതൃത്വത്തിൽ സമുദായ ആചാര്യൻ മന്നത്ത് പത്മനാഭന്റെ ഫോട്ടോയിൽ സത്യ ഭാമ ഭദ്ര ദീപം തെളിയിച്ചു. കര യോഗം മെമ്പർമാർ പുഷ്പാർച്ചനയും നടത്തി.
കര യോഗം വൈസ് പ്രസിഡണ്ട് പ്രഭാകരൻ നമ്പ്യാർ മാണിക്കോത്ത് അധ്യക്ഷനായി ചേർന്ന പരിപാടിയിൽ രാജൻ മാസ്റ്റർ സ്വാഗതം പറഞ്ഞു. സുകുമാരൻ പറമ്പിൽ മുഖ്യ പ്രഭാഷണം നടത്തി. സുധാകരൻ നമ്പ്യാർ, രാജേഷ് കുമാർ, സന്തോഷ് കുമാർ, വിലാസിനി കെ കെ, തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. കര യോഗം ജോ സെക്രട്ടറി ബവീഷ് എ.കെ നന്ദിയും പറിഞ്ഞു.