Thamarassery: ലഹരിമാഫിയയ്ക്കെതിരേ പ്രതിരോധം തീർക്കാനൊരുങ്ങി Thamarassery ഗ്രാമ പഞ്ചായത്ത് ജാഗ്രതാസമിതി. ലഹരിവ്യാപനം തടഞ്ഞ് വിദ്യാർഥികളെയും യുവാക്കളെയും സംരക്ഷിക്കുന്നതിനും ലഹരി ഉപഭോഗ, വിപണനത്തിനെതിരേ ജാഗ്രത പുലർത്തുന്നതിനും വാർഡ് തലങ്ങളിൽ ഗ്രാമപഞ്ചായത്തംഗങ്ങളുടെ നേതൃത്വത്തിലുള്ള ജാഗ്രതാ സമിതികൾ കൂടുതൽ കാര്യക്ഷമമാക്കാൻ യോഗം തീരുമാനിച്ചു.
ലഹരി മാഫിയയ്ക്കെതിരേ പോലീസും എക്സൈസും കാര്യക്ഷമമായ നടപടി സ്വീകരിക്കണമെന്ന് യോഗം നിർദേശിച്ചു. രാത്രിയിൽ പോലീസ് പട്രോളിങ് ഊർജിതമാക്കാനും യോഗത്തിൽ തീരുമാനമായി.
Thamarassery ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.കെ.സൗദാബീവി അധ്യക്ഷയായി. പ്രസിഡന്റ് ജെ.ടി. അബ്ദുറഹിമാൻ, സ്ഥിരം സമിതി അധ്യക്ഷരായ എ. അരവിന്ദൻ, എം.ടി. അയ്യൂബ്ഖാൻ, താമരശ്ശേരി എസ്.ഐ. വി.കെ. റസാഖ്, എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എൻ.കെ. ഷാജി തുടങ്ങിയവർ പങ്കെടുത്തു.