Kalpetta: ഒരിക്കലും നടക്കാത്ത തുരങ്കപാതക്ക് ലക്ഷം കോടി രൂപ മുടക്കുമെന്ന് പറയുന്ന കേരള സര്‍ക്കാര്‍, ജനോപകാരപ്രദമായ ചുരം ബൈാസ് റോഡിന് 100 കോടി മുടക്കി Thamarassery ചുരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കണമെന്ന് കെ.മുരളീധരൻ എം.പി.
വയനാട് ചുരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് Kalpetta നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന ചുരം പദയാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജാഥാനായകൻ അഡ്വ. ടി. സിദ്ദീഖ് എം.എല്‍.എക്ക് കെ. മുരളീധരൻ എം.പി പതാക കൈമാറി.
ചിപ്പിലിത്തോട്-മരുതിലാവ് വഴി വൈത്തിരി – തളിപ്പുഴയില്‍ എത്തിപ്പെടുന്ന ചുരം ബൈപാസ് യാഥാര്‍ഥ്യമായാല്‍ വയനാടൻ ജനത അനുഭവിക്കുന്ന ഗതാഗത പ്രശ്നങ്ങള്‍ക്ക് ഏറെ ആശ്വാസമായിരിക്കും. ചുരത്തിലെ 6, 7, 8 വളവുകളുടെ വികസനത്തിന് വേണ്ടി വനംവകുപ്പ് സ്ഥലം വിട്ടു നല്‍കിയിട്ടും വികസന പ്രവൃത്തികള്‍ ആരംഭിക്കാത്ത സര്‍ക്കാര്‍ നടപടി ജനദ്രോഹപരമാണ്.
ചുരത്തില്‍ ആറും ഏഴും മണിക്കൂറുകള്‍ വാഹനങ്ങള്‍ ബ്ലോക്കില്‍പ്പെടുന്ന അവസ്ഥയാണ്. ഈ ഗതാഗത തടസം ടൂറിസ്റ്റുകള്‍ക്ക് വയനാട്ടിലേക്ക് എത്തുന്നതിനുള്ള ആകര്‍ഷണം കുറക്കും. പടിഞ്ഞാറത്തറ – പൂഴിത്തോട് ബദല്‍ പാതയുടെ പൂര്‍ത്തീകരിക്കാത്ത ഭാഗം അടിയന്തര പ്രാധാന്യം കണക്കിലെടുത്ത് സംസ്ഥാന സര്‍ക്കാര്‍ പൂര്‍ത്തീകരിച്ചാല്‍ മാത്രമേ വയനാടിന്‍റെ ഗതാഗത സൗകര്യങ്ങള്‍ വികസിക്കുകയുള്ളൂവെന്നും ചൂണ്ടിക്കാട്ടിയാണ് പ്രക്ഷോഭയാത്ര സംഘടിപ്പിക്കുന്നത്.