Thamarassery, പൊന്നിനം ജ്വല്ലറിയിൽ കവർച്ച നടത്തിയ പ്രതിയെ കസ്റ്റഡിയിൽ വാങ്ങി.

hop thamarassery poster

Thamarassery: 2021 ജനുവരി നാലിന് താമരശ്ശേരി പഴയ സ്റ്റാൻ്റിന് സമീപത്തെ പൊന്നിനം ജ്വല്ലറിയിൽ കവർച്ച നടത്തിയ പ്രതിയെ തെളിവെടുപ്പിനായി പോലീസ് കസ്റ്റഡിയിൽ വാങ്ങി.

ബാലുശ്ശേരി അവിടനല്ലൂർ താന്നികോത്ത് മീത്തൽ സതീശനെ(37)യാണ് പോലീസ് കസ്റ്റഡിയിൽ വാങ്ങിയത്.

താമരശ്ശേരി കാരാടി സിയാ ഗോൾഡ് വർക്സിസിൽ നിന്നും 500 ഗ്രാം വെള്ളി മോഷ്ടിച്ച കേസിൽ ഇയാൾ റിമാൻ്റാലാണ്.

നിരവധി മോഷണകേസുകളിലെ പ്രതിയാണ് സതീശൻ. മുൻകൂട്ടി കണ്ട് വെച്ച സ്ഥലങ്ങളിലാണ് മോഷണം.  രാത്രി ആളൊഴിയുന്നത് വരെ  സമീപത്ത് ഒളിച്ചിരിക്കും. പിന്നീട് കവർച്ച നടത്തും ഇതാണ് ഇയാളുടെ രീതി.
 ബാലുശ്ശേരി, കുറ്റ്യാടി, തൊട്ടിൽ പാലം,മേപ്പയൂർ, കൊയിലാണ്ടി സ്റ്റേഷനുകളിലായി നിരവധി വ്യാപാരസ്ഥാപനങ്ങളിലും
അമ്പലങ്ങളിലും,പള്ളികളിലും കളവ് നടത്തിയതിന് പല തവണ ഇയാൾ ജയിലിൽ കഴിഞ്ഞതാണ്.
 ഈ വർഷം മെയ്, ജൂൺ മാസങ്ങളിൽ ഉണ്ണികുളം, കൂട്ടാലിട,ബാലുശ്ശേരി നന്ദീശ്വരം ക്ഷേത്രം,  നരിക്കുനി ചെമ്പകുന്ന് തിരുവോത്ത് പൊയിൽ ഭദ്രകാളി ക്ഷേത്രം, എരവന്നൂർ തറവട്ടത്ത് ഭഗവതി ക്ഷേത്രം,പുല്ലാളൂർ മേൽകുളങ്ങര ക്ഷേത്രം എന്നീ അമ്പലങ്ങളിലെ ഭണ്ടാരങ്ങൾ തകർത്ത് മോഷണം നടത്തിയതായും ഇയാൾ കുറ്റസമ്മതം നടത്തിയിട്ടുണ്ട്.ആരാധനാലയങ്ങളിൽ നിന്നും കവർച്ച നടത്തി കിട്ടുന്ന നാണയങ്ങൾ അന്ന് തന്നെ ബസ് ജീവനക്കാർക്ക് നൽകി നോട്ടുകൾ വാങ്ങുന്നത് ഇയാളുടെ പതിവാണ്
കവർച്ച നടത്തി കിട്ടുന്ന
പണം ഉപയോഗിച്ച് മദ്യപിച്ചു കറങ്ങി നടക്കുന്നതാണ് ഇയാളുടെ രീതി.
പ്രതിയെ താമരശ്ശേരിയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തും.
i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test