Thamarassery, സ്വകാര്യ ബസ്സ് മിനിലോറിയിൽ ഇടിച്ച് അപകടം;ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു.

HOP UAE VISA FROM 7300 INR - BANNER
Thamarassery: കോഴിക്കോട് -കൊല്ലങ്ങൽ ദേശീയ പാതയിൽ താമരശ്ശേരിക്ക് സമീപം അമ്പായത്തോട്‌ സ്വകാര്യ ബസ് മിനിലോറിയിൽ ഇടിച്ച് അപകടം.
കോഴിക്കോട് നിന്നും ദേവാലയിലേക്ക് പോകുന്ന സ്വകാര്യ ബസ് മറ്റൊരു ബസ്സിനെ മറികടക്കാനുള്ള ശ്രമത്തിനിടെ എതിർദിശയിൽ വന്ന മിനിലോറിയിൽ ഇടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ മിനിലോറിയിലെ ഉണ്ടായിരുന്ന കപ്പ റോഡിൽ ചിതറുകയും ചെയ്തു.
വൈകീട്ട് 4 മണിയോടെയായിരുന്നു അപകടം. അപകടത്തെ തുടർന്നു ഏറെ നേരം ദേശീയ പാതയിൽ ഗതാഗത തടസ്സം നേരിട്ടു. താമരശ്ശേരി ട്രാഫിക് എസ് ഐ സതീഷ് കുമാറിൻ്റെ നേതൃത്വത്തിൽ പോലീസ് എത്തി ഗതാഗതം നിയന്ത്രിച്ചു.
ആളപായമില്ല.
weddingvia 1st banner
HOP UAE VISIT VISA 2
HOP UAE 5 YEAR VISA

test