Thamarassery Robbery; Most of the shell was recovered image

Thamarassery കവർച്ച; തൊണ്ടി മുതൽ ഭൂരി ഭാഗവും കണ്ടെടുത്തു

hop thamarassery poster
Thamarassery: താമരശ്ശേരി പോലീസ് സ്റ്റേഷന് സമീപത്തെ റന ഗോൾഡിൽ കവർച്ച ചെയ്ത 50 ഓളം പവൻ സ്വർണത്തിൽ ഭൂരി ഭാഗവും കണ്ടെടുത്തു. പ്രതികളുടെ കൈയിൽ നിന്നും, താമസ സ്ഥലത്തു നിന്നുമാണ് സ്വർണം കണ്ടെടുത്തത്.

പ്രതികൾ വിൽപ്പന നടത്തിയതായും, പണയം വെച്ചതായും പറയുന്ന സ്വർണം വീണ്ടെടുക്കാനായി പോലീസ് ശ്രമം തുടരുകയാണ്. നേരത്തെ അറസ്റ്റിലായ മുഖ്യ പ്രതി നവാഫിന്റെ സംഹാദരൻ നിസാർ, സുഹൃത്ത് മുഹമ്മദ് നിഹാൽ, കൂടാതെ രണ്ടു യുവതികളുമാണ് ഇപ്പോൾ പോലീസ് കസ്റ്റഡിയിലുള്ളത്.

കേസ് അന്വേഷണ പുരോഗതി വിലയിരുത്താൻ ഉച്ചയോടെ കോഴിക്കോട് റൂറൽ എസ്‌പി താമരശ്ശേരിയിൽ എത്തും.

weddingvia 1st banner
Oldsnew-Display-Change-Discount
Oldsnew Iphone 13 Pro 256 GB

test