Thamarassery: താമരശ്ശേരി പബ്ലിക് ലൈബ്രറിക്ക് അനുവദിച്ച താലൂക്ക് റഫൻസ് ലൈബ്രറി പ്രവർത്തനം ആരംഭിച്ചു. ലൈബ്രറി ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ ജില്ല ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് ഡോ കെ. ദിനേശൻ റഫറൻസ് ലൈബ്രറിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ലൈബ്രറി പ്രസിഡണ്ട് അഡ്വ ജോസഫ് മാത്യു ആദ്ധ്യക്ഷം വഹിച്ചു.
താമരശ്ശേരി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ.കെ പ്രദീപൻ, നാരായണൻ അവിടനല്ലൂർ, പി.ആർ വിനോദ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ലൈബ്രറി സെക്രട്ടറി പി .കെ. രാധാകൃഷ്ണൻ സ്വാഗതവും സന സിദ്ദീഖ് നന്ദിയും പറഞ്ഞു. റഫറൻസ് ലൈബ്രറിയ്ക്കായി പ്രത്യേക ലൈബ്രേറിയനെ നിയമിച്ചിട്ടുണ്ട്. ഗവേഷണ ഉന്നത പഠന വിദ്യാർത്ഥികൾക്കും, വിവിധ മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്കും റഫറൻസ് നടത്തുന്നതിനാവശ്യമായ സൗകര്യങ്ങൾ ലൈബ്രറിയിൽ ഒരുക്കിയിട്ടുണ്ട്.
Thamarassery Public Library has launched its newly allotted Taluk Reference Library. The inauguration was done by Dr. K. Dineshan, President of the District Library Council, with Adv. Joseph Mathew presiding. The facility is equipped to support research scholars and students preparing for competitive exams. A dedicated librarian has also been appointed for the reference section.