Thamarassery: പനക്കോട്, വാടിക്കൽ അങ്ങാടിയിൽ കൂൾ ബാറിലേക്ക് കാർ നിയന്ത്രണം വിട്ട് ഇടിച്ചു കയറി അപകടം.
തച്ചംപൊയിൽ ഭാഗത്തേക്ക് പോകുന്ന കാറാണ് നിയന്ത്രണം വിട്ട് ഭക്ഷണം കഴിച്ച് കൊണ്ടിരിക്കുന്ന മൂന്ന് പേരുടെ ടേബിളിലേക്ക് പാഞ്ഞു കയറിയത്. അപകടം നടക്കുമ്പോള്‍ അല്‍പ്പം തിരക്ക് കുറഞ്ഞതിനാല്‍ വന്‍ അപകടം ഒഴിവായി. കാറിലുള്ളവര്‍ക്ക് പരിക്കില്ല. അപകടത്തില്‍ കൂള്‍ബാര്‍ ജോലിക്കാരന്‍റെ കാലിന് പരിക്കേറ്റു.