Thamarassery, traffic jam at the pass; Pudupadi gram panchayat submitted a petition to the district collector image_cleanup

Thamarassery, ചുരത്തിലെ ഗതാഗതകുരുക്ക് ; പുതുപാടി ഗ്രാമപഞ്ചായത്ത് ജില്ലാകലക്ടർക്ക് നിവേദനം നൽകി

hop thamarassery poster
Thamarassery: വയനാട് ചുരത്തിലെ ഗതാഗത കുരുക്കിന് അടിയന്തിര പരിഹാര നടപടി ആവശ്യപെട്ട് പുതുപാടി ഗ്രാമ പഞ്ചായത്ത് കോഴിക്കോട് ജില്ലാ കലക്ടറെ നേരിൽ കണ്ട് ചർച്ച നടത്തി നിവേദനം നൽകി.
ജില്ലാ ഭരണ കൂടം പലപ്പോഴായെടുത്ത തീരുമാനങ്ങൾ നടപ്പാക്കാത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് മുഖ്യ കാരണമെന്ന്  ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള ഭരണ സമിതി നേതൃത്വം ആരോപിച്ചു.
വാഹനത്തിരക്കേറിയ പൊതു അവധി ദിവസങ്ങളിൽ വലിയ ട്രക്കുകൾക്കും മൾട്ടി ആക്സിൽസ്, ടോറസ് വണ്ടികൾക്കും സമയക്രമ നിയന്ത്രണം ഏർപ്പെടുത്തുക കേടാവുന്ന വലിയ വാഹനങ്ങൾ നീക്കം ചെയ്യാൻ ക്രയിൻ സംവിധാനം ഒരുക്കുക. പോലീസ് സാനിദ്യം ഉറപ്പാക്കി ട്രാഫിക് നിയമ പരിപാലനം കർഷണമാക്കുക, തുടങ്ങിയ തിരുമാനങ്ങളൊന്നും തന്നെ കൃത്യമായി നടപ്പാക്കാൻ അധികൃതർക്ക് സാധിച്ചിട്ടില്ല. കൊടും വളവുകൾ നിവർത്താൻ ആവശ്യമായ വന ഭൂമി ഏഴ് വർഷമായി  കേന്ദ്ര വനം പരിസ്ഥിതി മന്ദ്രാലയത്തിന്റെ അനുമതിയോടെ വിട്ടു കിട്ടിയെങ്കിലും ഇവിടെ വീതി കൂട്ടാനാവശ്യമായ പ്രൊപ്പോസലുകൾ സമർപ്പിക്കപ്പെട്ടിട്ടില്ല .
ശാശ്വത പരിഹാര മാർഗമായ ചിപ്പിലിത്തോട് തളിപ്പുഴ ചുരംറോഡ് ബൈപാസ് സാധ്യമാക്കി വൺവേ ട്രാഫിക് ഒരുക്കാനും നടപടി സ്വീകരിക്കണമെന്ന് ഗ്രാമ പഞ്ചായത്ത് നിവേതനത്തിൽ ആവശ്യപ്പെട്ടു .
ചുരം ഭംഗികാണാനെത്തുന്നവർക്ക് ആവശ്യമായ സൗകര്യങ്ങൾ ടുറിസം വകുപ്പ്‌ നടപ്പാക്കണം.വിദഗ്ധ ചികിത്സാർത്ഥം കോഴിക്കോട് എത്തിക്കേണ്ട അത്യാഹിത രോഗികൾക്ക് ജീവൻ നഷ്ടപ്പെടേണ്ടി വരുന്നതും പ്രാഥമീക സൗകര്യങ്ങൾക്കോ ഭക്ഷണമോ ലഭിക്കാതെ മണിക്കൂറുകൾ ബ്ലോക്കിൽ പെടുന്ന കുഞ്ഞുങ്ങളും സ്ത്രീകളും
അടങ്ങുന്നവരുടെ പ്രശ്നങ്ങൾ ഒരു ദുരന്തമായി ചൂണ്ടിക്കാട്ടി ദുരന്തനിവാരണ അതോറിട്ടി ചെയർമാൻ എന്നനിലയിലാണ് കലക്ടറെ കണ്ടത്.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നജ്മുന്നിസ ഷെരീഫ്, വൈസ് പ്രസിഡന്റ് ഷിജു ഐസക് ,
സ്ഥിരംസമിതി അംഗങ്ങളായ മോളി ആന്റോ,ഷംസു കുനിയിൽ,ഓ എം റംല എന്നിവരാണ് കളക്റ്ററുമായി ചർച്ച നടത്തി നിവേദനം നൽകിയത്. അടിയന്തിര നടപടി ഉറപ്പ് നൽകിയ കളക്ടർ ഉടനെ ചുരം റോഡ് സന്ദർശിക്കുമെന്നും അറിയിച്ചു.
weddingvia 1st banner
UAE VIST VISA FOR 6666 RUPPES ONLY

test