thamarassery-young-men-arrested-with-deadly-drug-methamphetamine-and-cannabis

Thamarassery മാരക മയക്കുമരുന്നായ മെത്തഫെറ്റാമിനും കഞ്ചാവുമായി യുവാക്കൾ പിടിയിൽ

hop thamarassery poster

Thamarassery: എക്സൈസ് സർക്കിൾ പാർട്ടിയും താമരശ്ശേരി റേഞ്ച് പാർട്ടിയും പുതുപ്പാടി മണൽവയൽ, ചേലോട് ഭാഗങ്ങളിൽ നടത്തിയ സംയുക്ത റെയ്‌ഡിൽ മാരക മയക്കുമരുന്നായ 636 മില്ലിഗ്രാം മെത്ത ഫെറ്റമിൻ കൈവശം വെച്ചതിന് പുതുപ്പാടി വില്ലേജിൽ മണൽ വയൽ  പുഴം കുന്നുമ്മൽ വീട്ടിൽ  റമീസ് (24), എന്നയാളെയും, 84 ഗ്രാം കഞ്ചാവ് സൂക്ഷിച്ചതിന് പുതുപ്പാടി വില്ലേജിൽ ചേലോട് ദേശത്ത് വടക്കേ പറമ്പിൽ വീട്ടിൽ  ആഷിഫ് (25) എന്നയാളെയും താമരശ്ശേരി എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ഷാജി എൻ. കെ യുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു.

സംയുക്ത പരിശോധന 17- ആം തിയ്യതി രാത്രി മുതൽ 18- ആം തിയ്യതി പുലർച്ചെ വരെ നീണ്ടുനിന്നു. പരിശോധനയിൽ താമരശ്ശേരി എക്സൈസ് ഇൻസ്‌പെക്ടർ എ ജി തമ്പി, AEI (ഗ്രേഡ് ) മാരായ പ്രതീഷ് ചന്ദ്രൻ, പ്രിവെന്റീവ് ഓഫീസർ മാരായ ഗിരീഷ്, അജീഷ്, പ്രെവെൻറ്റീവ് ഓഫീസർ (ഗ്രേഡ് ) പ്രസാദ്, സിവിൽ എക്സൈസ് ഓഫീസർ മാരായ അജിത്ത്, വിഷ്ണു, അർജു, വനിത സിവിൽ എക്സൈസ് ഓഫീസർ ലതമോൾ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ മാരായ പ്രജീഷ്, ഷിതിൻ എന്നിവർ പങ്കെടുത്തു.

 

 


Thamarassery: In a joint raid conducted by the Excise Circle Party and Thamarassery Range Party in Puthuppadi Manalvayal and Chelod areas, two individuals were arrested for possessing illegal drugs.

Ramees (24), a resident of Manalvayal Puzham Kunnummal House in Puthuppadi Village, was arrested for possessing 636 milligrams of the highly dangerous drug Methamphetamine. Meanwhile, Ashif (25), from Vadakke Parambil House in Chelod, Puthuppadi Village, was caught with 84 grams of cannabis. The arrests were made by a team led by Thamarassery Excise Circle Inspector Shaji N.K.

The joint operation lasted from the night of the 17th until the early hours of the 18th. The raid team included Thamarassery Excise Inspector A.G. Thampi, AEI (Grade) Pratheesh Chandran, Preventive Officers Girish, Ajeesh, Preventive Officer (Grade) Prasad, Civil Excise Officers Ajith, Vishnu, Arju, Women Civil Excise Officer Lathamol, and Civil Excise Officer drivers Prajeesh and Shithin.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test